Monday, April 29, 2024
spot_img

കാര്‍ വര്‍ക്ക് ഷോപ്പില്‍ തീപിടിത്തം; കൊച്ചിയിൽ ഇരുപതോളം കാറുകള്‍ കത്തിനശിച്ചു

കൊച്ചി: കാര്‍ വര്‍ക്ക് ഷോപ്പില്‍ തീപിടിത്തം. കൊച്ചി കണ്ടെയ്‌നര്‍ റോഡിലെ വര്‍ക്ക് ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. കടയിലേക്ക് തീ പടര്‍ന്നുകയറിയതോടെ ഇരുപതോളം കാറുകള്‍ കത്തി നശിച്ചു. പുലര്‍ച്ചെ 4.30 ഓടെയാണ് അപകടമുണ്ടായത്.

കണ്ടെയ്‌നര്‍ റോഡ് സിഗ്‌നലിന് സമീപമുള്ള ബിആര്‍എസ് ഓട്ടോസ് എന്ന കാര്‍ വര്‍ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. ഏഴ് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. സമീപത്തുള്ള ട്രാന്‍സ്‌ഫോമര്‍ കത്തിയിരുന്നു. അതില്‍ നിന്നും ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആവാം തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

Related Articles

Latest Articles