Monday, October 5, 2026

ദില്ലിയിൽ ചെങ്കോട്ടയ്‌ക്ക് സമീപം വൻ തീപിടുത്തം!!! പിന്നിൽ ദുരൂഹത

ദില്ലി: ദില്ലിയിൽ വൻ തീപിടുത്തം (Fire Breaksout). ചെങ്കോട്ടയ്‌ക്ക് സമീപമാണ് തീപിടിത്തമുണ്ടായത്.
ലജ്പത്ത് റായ് മാർക്കറ്റിലായിരുന്നു അപകടം. മാർക്കറ്റിന് എതിർവശമാണ് ചെങ്കോട്ട സ്ഥിതി ചെയ്യുന്നത്.

സംഭവത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നിശമന സേനയുടെ 13 യൂണിറ്റുകളെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. തീപ്പിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഇതിനുപിന്നാലെ പ്രദേശത്ത് പോലീസ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.

Related Articles

Latest Articles