ദില്ലി:സൻസാദ് മാർഗിലെ ആകാശവാനി ഭവനിലെ ഒന്നാം നിലയിൽ ഞായറാഴ്ച പുലർച്ചെയാണ് തീപിടുത്തമുണ്ടായതെന്ന് ദില്ലി ഫയർ സർവീസസ് (ഡിഎഫ്എസ്) ഉദ്യോഗസ്ഥർ പറഞ്ഞു. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എട്ട് ഫയർ ടെൻഡറുകൾ സ്ഥലത്തെത്തിയതായി ഡിഎഫ്എസ് ഡയറക്ടർ അതുൽ ഗാർഗ് പറഞ്ഞു.റൂം നമ്പർ 101 ൽ നിന്നാണ് തീപിടിത്തമുണ്ടായതെന്നും ചില വൈദ്യുത ഉപകരണങ്ങൾ മൂലമാണ് തീപിടുത്തമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.