Friday, March 29, 2024
spot_img

തീവ്രവാദ പരിശീലനം: മുന്‍ സിപിഎം കൗണ്‍സിലറും, അഭിഭാഷകനും ഉടൻ അകത്താവും

തീവ്രവാദ പരിശീലനം: മുന്‍ സിപിഎം കൗണ്‍സിലറും, അഭിഭാഷകനും ഉടൻ അകത്താവും | KERALA CPM

കൊല്ലം പത്തനാപുരത്തെ, കശുമാവിന്‍ തോട്ടത്തില്‍ നിന്ന് ജലാറ്റിന്‍ സ്റ്റിക്കും, ഡിറ്റനേറ്ററും ഉള്‍പ്പെടെയുള്ള സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ പുനലൂരിലെ മുന്‍ കൗണ്‍സിലര്‍ക്കും തിരുവനന്തപുരത്തെ പ്രമുഖ അഭിഭാഷകനും പങ്കുള്ളതായി സൂചന. നക്‌സല്‍ ആഭിമുഖ്യമുണ്ടായിരുന്ന മുന്‍ കൗണ്‍സില്‍ സിപിഎം പ്രതിനിധിയായിട്ടാണ് ജയിച്ചത്.

സിപിഎമ്മുമായി അടുത്ത് ബന്ധമുള്ള കുടുബത്തിലെ അംഗമാണ് അഭിഭാഷകന്‍ എന്നാണ് കണ്ടെത്തൽ. സ്വര്‍ണ്ണക്കള്ളക്കടത്തിലും ഇദ്ദേഹത്തിനു നേരെ സംശയം ഉയര്‍ന്നിരുന്നു. ഇരുവരും കൊല്ലം നഗരത്തിലെ പൂട്ടിക്കിടക്കുന്ന മിഠായി കമ്പനിയില്‍ രഹസ്യമായി ഒത്തു ചേര്‍ന്നിരുന്നതായി തെളിവ് ലഭിച്ചിട്ടുണ്ട്. അഭിഭാഷകന്റെ തിരുവനന്തപുരം രജിസ്‌ട്രേഷനുള്ള കാര്‍ പലതവണ ഇവിടെ എത്തിയിട്ടുണ്ട്. ചില സാധനങ്ങള്‍ അവിടെ വെച്ച് കൈമാറപ്പെട്ടിരുന്നതായി അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു. കൂടിക്കാഴ്ചകളില്‍ ഒരു സ്ത്രീയുംപങ്കെടുത്തിട്ടുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.

അതേസമയം കരിപ്പൂർ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ രണ്ട് പേര് കസ്റ്റംസ് കസ്റ്റഡിയിൽ. മുഹമ്മദ് ഷാഫി, അർജുൻ ആയങ്കി എന്നിവർക്ക് സിംകാർഡ് എടുത്തു നൽകിയ പാനൂർ സ്വദേശി അജ്മലും, ഇയാളുടെ സുഹൃത്തായ ആഷിഖുമാണ് കസ്റ്റഡിയിലുള്ളത്. ഇന്നലെ രാത്രിയോടെയാണ് ഇരുവരേയും കസ്റ്റഡിയിൽ എടുത്തത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles