Thursday, April 18, 2024
spot_img

ചിറകുകൾ തമ്മിൽ തട്ടി?; വ്യോമസേന വിമാന അപകടത്തിൽ അന്വേഷണം ആരംഭിച്ചു

ദില്ലി:മദ്ധ്യപ്രദേശിൽ കഴിഞ്ഞ ദിവസമുണ്ടായ വ്യോമസേന വിമാന അപകടത്തിൽ അന്വേഷണം ആരംഭിച്ചു.
വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ തട്ടിയതാണെന്നാണ് സൂചന.മാത്രമല്ല ഏതെങ്കിലും ഒരു വിമാനത്തിന് സാങ്കേതിക പ്രശ്നമുണ്ടായിരുന്നോ എന്നതും പരിശോധിക്കും. ഫ്ലൈറ്റ് ഡേറ്റാ റെക്കോർഡുകളുടെ പരിശോധനയിൽ ഇതിൻ്റെ വിശദാംശങ്ങൾ ലഭിക്കും. വ്യോമ സേനയുടെ ടിഎസിഡിഎ കേന്ദ്രത്തിലെ പരിശീലന വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥർ യുദ്ധതന്ത്ര പരിശീലനത്തിന് എത്തുന്ന കേന്ദ്രമാണിത്.

മദ്ധ്യപ്രദേശിലെ മൊറേനയിലാണ് വ്യോമസേന വിമാനങ്ങൾ തകർന്നത്. അപകടത്തിൽ പൈലറ്റ് മരിച്ചു. കഴിഞ്ഞ ദിവസം പുലർച്ച അഞ്ചര മണിയോടെ ഗ്വാളിയോറിലെ വ്യോമത്താവളത്തിൽ നിന്ന് പറന്നു പൊങ്ങിയ സുഖോയ്-30, മിറാഷ് 2000 വിമാനങ്ങളാണ് തകർന്നു വീണത്. ഇരുവിമാനങ്ങളും പരിശീലനത്തിനിടെ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകട കാരണം കണ്ടെത്താൻ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. സുഖോയ് വിമാനത്തിൽ രണ്ട് പൈലറ്റുമാരും മിറാഷിൽ ഒരു പൈലറ്റുമാണ് ഉണ്ടായിരുന്നത്. സുഖോയ് വിമാനത്തിലെ രണ്ട് പേരെ പരിക്കുകളോട് രക്ഷപ്പെടുത്തി. രാജസ്ഥാനിലും മദ്ധ്യപ്രദേശിലുമായിട്ടാണ് വിമാനങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. മോറേനയിൽ വീണ വിമാനത്തിലൊന്ന് പൂർണ്ണമായി കത്തി നശിച്ചു.

Related Articles

Latest Articles