Sunday, April 28, 2024
spot_img

വെള്ളപ്പൊക്ക ദുരിതാശ്വാസം- വിവേകാനന്ദ ദാര്‍ശനിക സമാജം മേപ്പാടിയിലേക്ക്

പാലക്കാട്: കേരളത്തിലുണ്ടായിട്ടുള്ള മഴക്കെടുതിയിൽ ഏറ്റവും നാശം സംഭവിച്ച പ്രദേശങ്ങളിലൊന്നായ വയനാട് മേപ്പാടിയില്‍ വിതരണം ചെയ്യുന്നതിനുള്ള  1000 പുതപ്പുകളുമായി, കൽക്കട്ട ശ്രീരാമകൃഷ്ണമഠത്തിന്‍റെ പാലക്കാട്ടെ ശാഖയായ വിവേകാനന്ദ ദാർശനിക സമാജത്തിന്‍റെ നേതൃത്വത്തിലുള്ള വാഹനം ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് വയനാട്ടിലേക്ക് പുറപ്പെടും.

വയനാട്ടിലെ നിലവിലെ സ്ഥിതിഗതികൾ കൃത്യമായി അറിയുന്നതിനും ഏതു  തരത്തിലുള്ള ദുരിതാശ്വാസപ്രവർത്തനങ്ങൾ കൈക്കൊള്ളണമെന്ന് നിശ്ചയിക്കുവാനുമായി കൽപറ്റ എംഎൽഎ സി കെ ശശീന്ദ്രനുമായി സമാജം കോർഡിനേറ്റർ ചർച്ച നടത്തിയിരുന്നു. എത്ര മാത്രം സഹായം നൽകിയാലും അവിടുത്തെ സാഹചര്യത്തിൽ ഒന്നും തന്നെ അധികമാവുകയില്ല. പാലക്കാടിനകത്തും പുറത്തുമുള്ള പല വ്യക്തികളും പ്രസ്ഥാനങ്ങളും വയനാട്ടിലേക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുവാൻ സന്നദ്ധരാണെന്നും യാത്രാക്ലേശം മൂലം അതിനുള്ള നടപടികളിലേക്ക് ഉടൻ കടക്കുവാൻ ബുദ്ധിമുട്ട് നേരിടുന്നുവെന്നും എം എല്‍ എ അറിയിച്ചു.

വയനാട്ടിലേക്ക് 1000 പുതപ്പുകളെത്തിക്കുന്നതിനായി സമാജം പ്രത്യേക വാഹനങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. സമാജത്തിന്‍റെ വാഹനങ്ങളിൽ മറ്റു വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ വകയായി ലഭിക്കുന്ന ദുരിതാശ്വാസ സാമഗ്രികളും വയനാട്ടിലെത്തിക്കുവാൻ വിവേകാനന്ദ ദാര്‍ശനിക സമാജം സന്നദ്ധരാണ്.

ഇതിനായി ബന്ധപ്പെടേണ്ട വിലാസം :

വിവേകാനന്ദ ദാർശനിക സമാജം , ഹരിശങ്കർ റോഡ് , താരേക്കാട്, പാലക്കാട്

ഫോണ്‍ : 8907530796 ,
  9400168316

WEBSITE: www.vivekananda-ds.org

പുതപ്പുകൾക്ക് പുറമെ വയനാട്ടിലേക്ക് അത്യാവശ്യം വേണ്ടുന്ന അടിയന്തര പ്രാധാന്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് :

1.അടിവസ്ത്രങ്ങള്‍
2.കമ്പിളി പുതപ്പ്

  1. പായ
    4.മുണ്ട്
    5.മാക്സി
    6.സോപ്പ്
    7.ഹവായ് ചെരുപ്പ്
    8.സാനിറ്ററി നാപ്കിന്‍
  2. കുട്ടികളുടെ വസ്ത്രങ്ങള്‍
    10.ടൂത്ത് പേസ്റ്റ്
    11.ടൂത്ത് ബ്രഷ്
    12.ഡെറ്റോള്‍

അറിയിപ്പ് : സാമഗ്രികളുടെ വിതരണത്തിനു പുറമേ ഞങ്ങളുടെ വോളണ്ടിയേഴ്സ് അവിടെ പുനർനിർമ്മാണ പ്രവർത്തനങ്ങളിലും പങ്കെടുക്കുന്നുണ്ട്. ഇതിനായി വേണ്ടുന്ന അവശ്യം സാധനങ്ങളിലൊന്നായ വുഡ് കട്ടര്‍ ഒരെണ്ണം ലഭ്യമാക്കാൻ സാധിക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ വിവേകാനന്ദ ദാര്‍ശനിക സമാജവുമായി ബന്ധപ്പെടണം

Related Articles

Latest Articles