Sunday, September 20, 2026

എസ്പിസി ക്യാമ്പില്‍ ഭക്ഷ്യവിഷബാധ: 36 കുട്ടികള്‍ ചികിത്സയില്‍

കോഴിക്കോട് : എസ്പിസി ക്യാമ്പില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. 36 കുട്ടികള്‍
പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇതില്‍ 14 പേരെ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.

കൊടുവള്ളി എംജെഎച്ച്‌എസ്‌എസിലെ എസ്പിസി ക്യാമ്പിലാണ് ഭക്ഷ്യവിഷബാധ ബാധിച്ചത്. അഡ്മിറ്റ് ചെയ്തവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്ത് ഭക്ഷ്യവസ്തു കഴിച്ചപ്പോഴാണ് കുട്ടികള്‍ അവശരായതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

Related Articles

Latest Articles