Friday, May 10, 2024
spot_img

ഷവർമ കഴിച്ച് വീണ്ടും ഭക്ഷ്യവിഷബാധ? കോട്ടയം സ്വദേശി വെന്റിലേറ്ററിൽ; മാവേലിപുരത്തുള്ള ഹോട്ടൽ ഹയാത്തിനെതിരെ പരാതിയുമായി കുടുംബം, ഹോട്ടൽ അടച്ചു പൂട്ടി

കോട്ടയം: ഷവർമ്മ കഴിച്ചതിന് പിന്നാലെ യുവാവിന് ഗുരുതര ആരോഗ്യ പ്രശ്നം എന്ന് പരാതി. കോട്ടയം സ്വദേശിയായ രാഹുൽ കാക്കനാട് നിന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് ഷവർമ്മ കഴിച്ചത്. ഇതിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ കണ്ടതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. നിലവിൽ യുവാവ് വെന്റിലേറ്ററിലാണ് എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

മാവേലിപുരത്തുള്ള ഹോട്ടൽ ഹയാത്തിനെതിരെയാണ് വീട്ടുകാർ പരാതി നൽകിയത്. ഇതിന് പിന്നാലെ നഗരസഭ ഹെൽത്ത് വിഭാഗം എത്തി ഹോട്ടൽ പൂട്ടിച്ചു. കാക്കനാടുള്ള ഹോട്ടൽ പൂട്ടി സീൽ വച്ചതായി തൃക്കാക്കര നഗരസഭ അറിയിച്ചു. അതിനിടെ വീട്ടുകാരുടെ പരാതിയിൽ തൃക്കാക്കര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കോട്ടയം സ്വദേശിയായ 23 കാരൻ രാഹുൽ കാക്കനാട് സെസ്സിലെ ജീവനക്കാരനാണ്. ബുധനാഴ്ച ആണ്‌ ഷവർമ്മ കഴിച്ചത്. അന്ന് മുതൽ ശാരീരിക ആസ്വസ്ഥതകൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് കാക്കനാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. മാവേലിപുരത്തുള്ള ഹോട്ടൽ ഹയാത്തിൽ നിന്ന് ഓൺലൈനിൽ ഓർഡർ ചെയ്താണ് ഷവർമ്മ വരുത്തിച്ച് കഴിച്ചത്.

Related Articles

Latest Articles