Wednesday, September 23, 2026

ഗാലറി തകർന്ന് വീണു; നിരവധി പേർക്ക് പരുക്ക്; സംഭവം മലപ്പുറത്ത്

മലപ്പുറം: മലപ്പുറം പൂങ്ങോട്ട് ഗാലറി തകർന്ന് വീണ് നിരവധി പേർക്ക് പരിക്കേറ്റു. അഖിലേന്ത്യ സെവൻസ് ഫുട്ബോൾ നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ മട്ടാഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മറ്റുള്ളവരെ നിലമ്പൂർ താലൂക്ക് ആശുപത്രിയിലും വണ്ടൂർ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവമുണ്ടായത്.

ഫൈനൽ മത്സരമായിരുന്നു നടന്നിരുന്നത്. മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് അപകടമുണ്ടായത്. നിരവധി ആളുകൾ ഗാലറിയുണ്ടായിരുന്നു. കവുങ്ങും മുളയും കൊണ്ട് നിർമ്മിച്ച താത്ക്കാലിക ഗാലറിയായിരുന്നു. ആരെങ്കിലും ഗാലറിയുടെ അടിയിൽ അകപ്പെട്ടിട്ടുണ്ടോ എന്നറിയാൻ സ്ഥലത്ത് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

അതേസമയം ഗാലറിയിൽ ഉൾക്കൊള്ളാവുന്നതിലുമധികം ആളുകൾ ഉണ്ടായിരുന്നെന്ന് പരിക്കേറ്റ സുനീർ എന്നയാൾ മാധ്യമങ്ങളോട് പറഞ്ഞു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ഉണ്ടായിരുന്നു. 7 മണി മുതൽ തന്നെ ഗാലറി നിറഞ്ഞ് കവിഞ്ഞിരുന്നു. ഒഴിവായത് വൻ അപകടമെന്നും സുനീർ പറഞ്ഞു.

Related Articles

Latest Articles