Sunday, October 11, 2026

മുൻ അസം മുഖ്യമന്ത്രി തരുൺ ഗൊഗൊയ് അന്തരിച്ചു

ഗുവാഹത്തി: മുൻ അസം മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തരുൺ ഗൊഗൊയ് അന്തരിച്ചു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 86-കാരനായ തരുൺ ഗൊഗോയ്ക്ക് കൊവിഡ് ബാധിച്ചിരുന്നു. പിന്നീട് കൊവിഡ് മുക്തനായെങ്കിലും കൊവിഡാനന്തര പരിചരണത്തിലായിരുന്നു അദ്ദേഹം.

ഗുവാഹത്തി മെഡിക്കൽ കോളേജിലാണ് അദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നത്. അവശത അനുഭവപ്പെട്ടതിനെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ആന്തരികാവയവങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടതോടെ, അദ്ദേഹത്തെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

Related Articles

Latest Articles