Sunday, May 19, 2024
spot_img

1983 ലോകക്കപ്പ് ക്രിക്കറ്റ് ജേതാവ് യശ്‌പാൽ ശർമ്മ വിട വാങ്ങി ; പ്രണാമം അർപ്പിച്ച് രാജ്യം

ദില്ലി: മുൻ ഇന്ത്യൻ ക്രിക്കറ്ററും 1983ല്‍ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യന്‍ ടീമിലെ പ്രധാന താരവുമായ യശ്പാല്‍ ശര്‍മ്മ അന്തരിച്ചു. 66 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ മധ്യനിരയിലെ പ്രധാന താരമായിരുന്നു. 1954 ഓഗസ്റ്റ് 11ന് ലുധിയാനയിൽ ജനിച്ച യശ്‌പാൽ അക്കാലത്തെ മികച്ച മദ്ധ്യനിര ബാറ്റ്സ്മാൻ ആയിരുന്നു. പിന്നീട് 1970-80 കാലഘട്ടത്തിലെ ഇന്ത്യന്‍ ടീമിലെ മിന്നും താരങ്ങളില്‍ ഒരാളായിരുന്നു ഇദ്ദേഹം.

ടെസ്റ്റ് അരങ്ങേറ്റത്തിന് ഒരു വർഷം മുമ്പ് യശ്‌പാൽ തന്റെ ഏകദിന അരങ്ങേറ്റം കുറിച്ചിരുന്നു. എന്നാൽ 43 ഏകദിനങ്ങളിൽ നിന്നായി 28 റൺ ശരാശരിയിൽ 883 റൺ മാത്രമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. രഞ്ജിയിൽ 160 മത്സരങ്ങളിൽ നിന്നായി 8993 റൺ നേടിയിട്ടുള്ള യശ്‌പാൽ ഒരു ഡബിൾ സെഞ്ചുറിയടക്കം 21 സെഞ്ചുറികൾ നേടിയിട്ടുണ്ട്

ലോകകപ്പില്‍ വിന്‍ഡീസിനെതിരായ ആദ്യ മല്‍സരത്തില്‍ 89 റണ്‍സ് നേടിയ അദ്ദേഹം സെമിയിലെ ടോപ് സ്‌കോററും ആയിരുന്നു. ബിസിസിഐയില്‍ സെല്ക്ടറായും ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥനങ്ങളുടെ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹിയുമായി പ്രവര്‍ത്തിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം നിരവധി പ്രമുഖരാണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ നേർന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles