Friday, October 9, 2026

മുൻ വൈരാഗ്യം! യു​വാ​വി​നെ​യും സ​ഹോ​ദ​ര​നെ​യും ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

കാ​ട്ടാ​ക്ക​ട: യു​വാ​വി​നെ​യും സ​ഹോ​ദ​ര​നെ​യും സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ച്ച് മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സിലെ പ്ര​തി അറസ്റ്റിൽ. വി​ള​പ്പി​ൽ മി​ണ്ണം​കോ​ട് പ​ന​യ​റ​വി​ള മേ​ലേ പു​ത്ത​ൻ​വീ​ട്ടി​ൽ സ​ജി(43) ആ​ണ് പോലീസിന്റെ പിടിയിലായത്.

മാ​റ​ന​ല്ലൂ​ർ കൂ​വ​ള​ശേ​രി ധ​ന​‌ഞ്ജയം വീ​ട്ടി​ൽ ജോ​ണി എ​ന്ന വി​ഷ്ണു റോ​ഡി​ലി​രു​ന്ന് മ​ദ്യ​പി​ച്ചി​രു​ന്ന സ​ജി​യെ​യും അ​ളി​യ​നെ​യും ആ​ക്ര​മി​ച്ചി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ സ​ജി​യു​ടെ ക​ണ്ണി​ന്‍റെ കാ​ഴ്ച ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന്, വി​ഷ്ണു​വി​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ലെ വി​രോ​ധം കാ​ര​ണം സ​ജി​യും കൂ​ട്ടാ​ളി​ക​ളും വി​ഷ്ണു​വി​നെ​യും കൂ​ടെ സ​ഞ്ച​രി​ച്ചി​രു​ന്ന സ​ഹോ​ദ​ര​ൻ രാ​ഹു​ലി​നെ​യും ചെ​റു​കോ​ട് വ​ച്ച് ആ​ക്ര​മി​ച്ചു. ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്ന ഇ​വ​രെ ക​ല്ലു​കൊ​ണ്ടും ബി​യ​ർ​കു​പ്പി​കൊ​ണ്ടും മ​ര​വ​ടി കൊണ്ടുമാണ് ആ​ക്ര​മിച്ചത്.

ആക്രമണ​ത്തി​ൽ വി​ഷ്ണു​വി​ന്‍റെ വ​ല​തു ഷോ​ൾ​ഡ​റി​നും വ​ല​ത് കൈ​വി​ര​ലിന്‍റെ എ​ല്ലി​നും സ​ഹോ​ദ​ര​ൻ രാ​ഹു​ലി​ന്‍റെ ന​ട്ടെ​ല്ലി​നും വാ​രി​യെ​ല്ലിനും ക​ഴു​ത്തി​ലെ എ​ല്ലി​നും പൊ​ട്ട​ലു​ണ്ടാ​യിട്ടുണ്ട്. തു​ട​ർ​ന്ന്, ഒ​ളി​വി​ൽ പോ​യ പ്രതിയെ ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

Related Articles

Latest Articles