കണ്ണൂർ: കേരളത്തിന്റെ മുന് ആരോഗ്യ വകുപ്പ് മന്ത്രിയും മട്ടന്നൂര് എം.എല്.എയുമായ കെ.കെ. ശൈലജയ്ക്ക് കോവിഡ് (Covid19) സ്ഥിരീകരിച്ചു.
കണ്ണൂരിലെ വീട്ടില് നിരീക്ഷണത്തിലാണ് എംഎല്എ. കെ.കെ ശൈലജയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങള് ഇല്ല.
അതേസമയം സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും ആശങ്കയുയർത്തി കോവിഡ് കേസുകള് ഉയരുകയാണ്. ഇന്ന് 9066 പേര്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
തിരുവനന്തപുരം 2200, എറണാകുളം 1478, തൃശൂര് 943, കോഴിക്കോട് 801, കോട്ടയം 587, കൊല്ലം 551, പാലക്കാട് 511, കണ്ണൂര് 417, പത്തനംതിട്ട 410, ആലപ്പുഴ 347, മലപ്പുറം 309, ഇടുക്കി 239, വയനാട് 155, കാസര്ഗോഡ് 118 എന്നിങ്ങനെയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

