Friday, May 3, 2024
spot_img

ആത്മസമർപ്പണത്തോടെ ഭഗവാൻ ഏൽപ്പിച്ച ദൗത്യം പൂർത്തിയാക്കി !അയ്യപ്പ സ്വാമിയുടെ മൗനാനുവാദത്തോടെ മുൻ മേൽശാന്തി ബ്രഹ്മശ്രീ ജയരാമൻ നമ്പൂതിരി മലയിറങ്ങി

ഒരു വർഷക്കാലത്തെ അയ്യപ്പ സേവ പൂർത്തിയാക്കി ശബരിമല, മുൻ മേൽ ശാന്തി ബ്രഹ്മശ്രീ ജയരാമൻ നമ്പൂതിരി മലയിറങ്ങി. അയ്യപ്പനെ സേവിക്കാൻ ലഭിച്ച അവസരം ജീവിതത്തിലെ മഹാഭാഗ്യമായി കണ്ട് ആത്മസമർപ്പണത്തോടെ ഭഗവാൻ ഏൽപ്പിച്ച ദൗത്യം പൂർത്തിയാക്കി എന്ന ചാരിതാർഥ്യത്തോടെയാണ് അദ്ദേഹത്തിന്റെ പടിയിറക്കം. അടുത്ത ബന്ധുവിന്റെ മരണത്തെ തുടര്‍ന്നുള്ള അശൂലമായതിനാൽ ജയരാമന്‍ നമ്പൂതിരിയുടെ അസാന്നിധ്യത്തിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനരാണ് ഇന്നലെ മണ്ഡല മഹോത്സവത്തിനു തുടക്കം കുറിച്ച് ശബരിമല ശ്രീധര്‍മ ശാസ്താ ക്ഷേത്ര നട തുറന്നത് .

2006 മുതൽ ചൊവ്വ ശിവക്ഷേത്രം മേൽശാന്തിയായിരുന്നു ജയരാമൻ നമ്പൂതിരി. മുൻ ശബരിമല മേൽശാന്തിയായിരുന്ന ഏഴിക്കോട് കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ ഉപദേശപ്രകാരമാണ് ശബരിമലയിലേക്കും മാളികപ്പുറത്തേക്കും മേൽശാന്തിനിയമനത്തിന് അപേക്ഷ നൽകിയിരുന്നത് . 2014 മുതൽ മേൽശാന്തിനിയമനത്തിന് അപേക്ഷ നൽകിയിരുന്നു. ഇതിൽ ആറുതവണയും അവസാനപട്ടികയിലെത്തിയെങ്കിലും ഭാഗ്യം തുണച്ചത് കഴിഞ്ഞ പ്രാവശ്യമായിരുന്നു. ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പത്താംക്ലാസ് വിജയത്തിനുശേഷം സ്വന്തം ഇഷ്ടപ്രകാരമാണ് ജയരാമൻ നമ്പൂതിരി തന്ത്രപഠനത്തിലേക്ക് തിരിഞ്ഞത്. ആലുവയിലെ തന്ത്രവിദ്യാപീഠത്തിലെ ആറുവർഷത്തെ പഠനശേഷം ‘തന്ത്രരത്നം’ ബിരുദം നേടി. തുടർന്ന് തെക്കിനിയേടത്ത് തരണനെല്ലൂർ പദ്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന് താന്ത്രിക അധികാരമുള്ള ക്ഷേത്രങ്ങളിൽ മുഖ്യ കാർമികത്വം വഹിച്ചു.

2006 ഫെബ്രുവരിയിലാണ് ചൊവ്വ മഹാശിവക്ഷേത്രത്തിൽ മേൽശാന്തിയായി നിയമിതനാകുന്നത്. ജ്യോതിഷം, തച്ചുശാസ്ത്രം എന്നിവയിലും പ്രാഗല്‌ഭ്യമുണ്ട്. ആധ്യാത്മികപ്രഭാഷണരംഗത്തും സജീവമാണ്. അഡൂരിലെ കിഴുതൃൽ കൊട്ടാരത്തിൽ പരേതരായ കൃഷ്ണൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകനാണ് 48-കാരനായ ജയരാമൻ

Related Articles

Latest Articles