Friday, May 10, 2024
spot_img

ജഡ്ജിയായാലും മനുഷ്യനല്ലേ പുള്ളേ !! മുടിയഴിച്ചിട്ട് നടി പങ്കുവച്ച ചിത്രത്തിൽ നടി ഉപയോഗിച്ച ഷാംപു പരസ്യമായി ചോദിച്ച് മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മാർക്കണ്ഡേയ കഡ്ജു

ചെന്നൈ : സിനിമാ താരങ്ങൾ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളിൽ ആരാധകർ കമന്റ് ചെയ്യുന്നതും അതിൽ രസകരമായതും വിവാദപരവുമായ കമന്റുകൾ വൈറലാകുന്നത് ഇന്നത്തെ കാലത്ത് പുതുമയല്ല .ഇത്തരം കമന്റുകൾക്ക് ആരാധകർ മറുപടിയായി നൽകുന്ന പൊങ്കാലകളും നമ്മൾ പലപ്രാവശ്യം കണ്ടതാണ്.

മലയാളികൾക്ക് സുപരിചിതയായ തമിഴ് സിനിമാതാരം ഖുശ്‌ബു പങ്കുവച്ച ചിത്രത്തിന് ലഭിച്ച കമന്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുടിയഴിച്ചിട്ട് നടി പങ്കുവച്ച ചിത്രത്തിൽ നടി ഉപയോഗിച്ച ഷാംപു ഏത് ബ്രാൻഡ് ആണെന്ന് അത്യാവശ്യമായി അറിയേണ്ടത് മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മാർക്കണ്ഡേയ കഡ്ജുവിനാണ്.എന്തായാലും കഡ്ജുവിന്റെ കമന്റ് ഇതിനോടകം തന്നെ വൈറലായിട്ടുണ്ട് ജഡ്ജിയായാലും കഡ്ജുവും ഒരു മനുഷ്യനല്ലേ എന്നാണു സൈബർലോകം ചോദിക്കുന്നത്.

Related Articles

Latest Articles