Friday, October 16, 2026

പാകിസ്താനിൽ ഹിന്ദു വിദ്വേഷം തുടരുന്നു!!!ഹിന്ദു സ്ത്രീയെ പൈശാചികമായി കൊന്നുതള്ളി; സ്തനങ്ങൾ ഛേദിച്ചും തൊലി മുഴുവൻ ഉരിഞ്ഞെടുത്തും തല വെട്ടിമാറ്റിയും, വെറിതീർത്ത് അക്രമി സംഘം

ഇസ്ലാമാബാദ്: പാകിസ്താനിൽ ഹിന്ദു യുവതി പൈശാചികമായി കൊല്ലപ്പെട്ടു. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലുള്ള സിഞ്ചോരോ ടൗണിലെ 40-കാരിയായ ദയ ഭേൽ ആണ് ചിത്ര വധത്തിനു വിധേയയായി കൊല്ലപ്പെട്ടത്. ഹിന്ദു മതത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പാകിസ്താനിലെ ആദ്യത്തെ സ്ത്രീ സെനറ്ററായ കൃഷ്ണ കുമാരിയാണ് വിവരം ട്വീറ്റ് ചെയ്തത്.

ശരീരത്തിൽ നിന്നും തല വേർപ്പെട്ട നിലയിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ദയയുടെ ശരീരത്തിലെയും മുഖത്തെയും തൊലി മുഴുവൻ ഉരിഞ്ഞെടുത്തിരുന്നു. കൂടാതെ സ്തനങ്ങൾ ഛേദിച്ചു. ഇതിന് ശേഷമാണ് യുവതിയുടെ കഴുത്തറത്തിരിക്കുന്നത്. പൈശാചികമായി കൊല ചെയ്യപ്പെട്ട ദയയുടെ ഗ്രാമം സന്ദർശിച്ചെന്നും പോലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ടെന്നും കൃഷ്ണ കുമാരി പറഞ്ഞു. സംഭവത്തിൽ കൊലയാളികളെക്കുറിച്ച് യാതൊരു വിവരവും ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല.

Related Articles

Latest Articles