കോഴിക്കോട് പയ്യോളി തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ കുളിക്കാനിറങ്ങിയ നാല് പേർ തിരയിൽപ്പെട്ട് മരിച്ചു. കൽപ്പറ്റ സ്വദേശികളായ അനീസ, വാണി, ബിനീഷ്, ഫൈസൽ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം.അപകടത്തിൽ പെട്ട ജിൻസി എന്ന യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തി. ജിമ്മിൽ നിന്ന് വിനോദയാത്രയ്ക്കായി ബീച്ചിൽ എത്തിയ 24 അംഗ സംഘത്തിൽപ്പെട്ടവരാണ് അപകടത്തിൽ പെട്ടത്.
സംഘത്തിലെ അഞ്ചുപേർ പരസ്പരം കൈകോർത്ത് കടലിൽ കാൽ നനയ്ക്കാൻ ഇറങ്ങവേ ശക്തമായ തിരയിൽ പെടുകയായിരുന്നു. മരിച്ച നാലുപേരുടേയും മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

