Thursday, May 9, 2024
spot_img

നെറ്റിയില്‍ നാല് തുന്നല്‍; ഗുരുതര പരിക്കേറ്റ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആശുപത്രി വിട്ടു;വിശ്രമിക്കാൻ നിർദ്ദേശം നൽകി ഡോക്ടർമാർ ‌‌

കൊൽക്കത്ത: പശ്ചിമ ​​ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആശുപത്രി വിട്ടു. നെറ്റിയില്‍ സാരമായി മുറിവേറ്റിടത്ത് നാല് തുന്നലിട്ട ശേഷമാണ് മമത ആശുപത്രി വിട്ടത്. ഗുരുതര പരിക്കേറ്റതിനാൽ വിശ്രമിക്കാനാണ് ആശുപത്രി അധികൃതരുടെ നിർദ്ദേശം. ആശുപത്രിയിൽ നിന്നും വസതിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും നാളെ വീണ്ടും ആശുപത്രിയിലെത്തി പരിശോധന നടത്തുമെന്നും തൃണമൂൽ നേതാക്കൾ അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രിയാണ് മമതയെ നെറ്റിയില്‍ നിന്ന് രക്തമൊഴുകുന്ന നിലയില്‍ കൊല്‍ക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയില്‍ എത്തിച്ചത്. കാൽ വഴുതി വീട്ടിലെ ഫർണിച്ചറിൽ തല ഇടിക്കുകയായിരുന്നു. നെറ്റിയുടെ നടുവിൽ ആഴത്തിലുള്ള മുറിവും രക്തവുമായി ആശുപത്രി കിടക്കയിൽ തുടരുന്ന മമതയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

അപകട വാർത്ത അറിഞ്ഞതിന് പിന്നാലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുകാന്ത മജുംദാർ ആശങ്ക പ്രകടിപ്പിച്ച് രം​ഗത്തെത്തിയിരുന്നു. മമതാ ബാനർജി വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അതിനായി പ്രാർത്ഥിക്കുന്നുവെന്നും സുകാന്ത മജുംദാർ എക്സിൽ കുറിച്ചു.

Related Articles

Latest Articles