Tuesday, October 27, 2026

കൊച്ചി രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ സ്റ്റുഡന്റ്‌സ് ഡെലിഗേറ്റ്‌സിന് മെട്രോയിൽ സൗജന്യ യാത്ര

കൊച്ചി: രാജ്യാന്തര ഫിലിം ഫെസ്റ്റിവെലിൽ പങ്കെടുക്കുന്ന സ്റ്റുഡന്റ് ഡെലിഗേറ്റുകൾക്കും ഒഫീഷ്യൽസിനും കൊച്ചി മെട്രോയിൽ സൗജന്യ യാത്ര ഏർപ്പെടുത്തി .ഏപ്രിൽ 1 മുതൽ 5 വരെയാണ് കൊച്ചി മെട്രോയിൽ സൗജന്യ യാത്രാസൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.

രാജ്യാന്തര ഫിലിം ഫെസ്റ്റിവെലിന്റെ തിം പോസ്റ്റർ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോക് നാഥ് ബഹ്‌റ പ്രകാശനം ചെയ്തു.ടിക്കറ്റ് കൗണ്ടറിൽ ഡെലിഗേറ്റ് പാസ് കാണിച്ച് സൗജന്യമായി ടിക്കറ്റ് എടുക്കാം. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കൊച്ചി മെട്രോ ഇക്കാര്യം അറിയിച്ചത്.

Related Articles

Latest Articles