തിരുവനന്തപുരം: സ്വാതന്ത്ര്യ സമരസേനാനിയും ബിജെപി നേതാവുമായ കെ.അയ്യപ്പന്‍പിള്ള അന്തരിച്ചു (BJP Leader K Ayyappan Pillai Passed Away). 107വയസ്സായിരുന്നു. വാർദ്ധക്യ സംബന്ധമായ രോഗങ്ങൾ ബാധിച്ച് ദീർഘനാളായി ചികിത്സയിലായിരുന്നു. രാവിലെ 6.30 ഓടെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ബിജെപി അച്ചടക്ക സമിതി അധ്യക്ഷനായിരുന്നു.
അതേസമയം രാജ്യത്തെ ബാർ അസോസിയേഷനുകളിലെ ഏറ്റവും മുതിർന്ന അംഗവുമായിരുന്നു. ശ്രീമൂലം പ്രജാസഭയിലെ അംഗവും ആദ്യ ജനപ്രതിനിധിയുമായിരുന്നു കെ.അയ്യപ്പന്‍പിള്ള. സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ നേതാക്കന്മാരിൽ ഒരാൾ കൂടിയാണ്. ഗാന്ധിജിയുടെ നിർദ്ദേശപ്രകാരമാണ് അദ്ദേഹം ജനസേവനത്തിന് ഇറങ്ങിയത്.

