Friday, October 23, 2026

“ഭാരത സ്വാതന്ത്ര്യ സമരത്തിലെ പതാക വാഹകർ”; ഗാന്ധിജിയ്ക്ക് മുന്നേ പോരാട്ടം ആരംഭിച്ച ധീരൻ രാംസിംഗ് കുക്കാ

ഇന്ന് ഫെബ്രുവരി 3. ഗാന്ധിജിയ്ക്ക് മുന്നേ ബ്രിട്ടീഷുകാർക്കെതിരെ ശക്തമായ പോരാട്ടം ആരംഭിച്ച ധീരൻ രാംസിംഗ് കുക്കയുടെ ജന്മവാർഷിക ദിനം(Ram Singh Kuka). കുക്കകൾ എന്നറിയപ്പെടുന്ന നാമധാരി സിക്കുകാർ ഭാരതത്തിൻറെ രാഷ്ട്രീയ ചരിത്രത്തിൽ അറിയപ്പെടുന്നത് “ഭാരത സ്വാതന്ത്ര്യ സമരത്തിലെ പതാക വാഹകർ ” എന്ന പേരിലാണ്. 1857 ഏപ്രിൽ 12നാണ് പഞ്ചാബിലെ ലുധിയാനയിൽ ജില്ലയിൽ  സദ്ഗുരു രാംസിങ്ങ് കുക്ക നാമധാരി വിഭാഗത്തിന് രൂപം കൊടുത്തത്. സദ്ഗുരു രാംസിംഗ് ജി ഭാരതീയരെ അവരുടെ ദേശത്തിന്റെ മോചനത്തിനുവേണ്ടി ഉണർത്തുക മാത്രമല്ല സമൂഹത്തിലെ ദുരാചാരങ്ങൾക്ക് എതിരെയും സജ്ജരാക്കി. ഭാരതത്തിലെ പ്രഥമ രാഷ്ട്രപതി ഡോക്ടർ രാജേന്ദ്രപ്രസാദ് സത്യയുഗ് എന്ന ഒരു ലേഖനത്തിൽ ഇപ്രകാരം പറയുകയുണ്ടായി “രാജ്യത്തിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യം മതത്തിൻറെ ഒരു ഭാഗമായി  രാംസിംഗ് വിശ്വസിച്ചു .നാമധാരി എന്ന സംഘടന ഗണ്യമായ വിധം ശക്തിപ്രാപിച്ചു .ഗുരു രാംസിംഗ് ഒരു സമ്പ്രദായം എന്ന രീതിയിൽ തുടങ്ങിയ ജനകീയ പ്രസ്ഥാനമായ ബഹിഷ്കരണവും നിസ്സഹകരണവും ആണ് പിന്നീട് മഹാത്മാഗാന്ധി നമ്മുടെ കാലത്ത് അതിശക്തിയോടെ നടപ്പാക്കിയത്.

ആരാണ് രാംസിംഗ് കുക്കാ?

പഞാബിലെ രാജാരനജിത്ത് സിംഗിന്റെ പട്ടാളത്തിൽ യോധാവായിരുന്നു രാംസിംഗ് കുക്കാ എന്ന ധീരൻ. ബ്രിട്ടീഷുകാർ പഞ്ചാബിനെ കീഴടക്കിയപ്പോൾ രാംസിംഗിന് ജോലിയില്ലാതായി. ജോലി നഷ്ടപ്പെട്ട കുക്കാ സ്വധർമത്തെയും മാതൃഭൂമിയും സേവിക്കുക എന്നത് ജീവിത ലക്ഷ്യമാക്കി പ്രവർത്തിക്കാൻ ആരംഭിച്ചു. താമസിയാതെ ഒരാശ്രമം സ്ഥാപിച്ചു. സമാജ സേവനത്തെയും ധർമ കാര്യങ്ങളെയും കുറിച്ച് ജനങ്ങൾക്ക്‌ ഉപദേശം നൽകി വന്നു. താമസിയാതെ തന്നെ കുറേപ്പേർ അദ്ദേഹത്തിന്റെ ശിഷ്യന്മാരായി തീർന്നു. ക്രമേണ അവർ നാമധാരികൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. അതോടെ രാം സിംഗ് കുക്കാ നാമധാരികളുടെ സദ്‌ഗുരുവായി. സദ്‌ഗുരുവിന്റെ പ്രശസ്തി നാടെങ്ങും പരന്നു. അതോടേ ശിഷ്യന്മാരും വർധിച്ചു. രാജ്യത്തെ വിദേശ ശക്തികളിൽ നിന്ന് മോചിപ്പിക്കാൻ സദ്ഗുരു രാംസിംഗ് പ്രവർത്തനനിരതനായി.

അതോടെ അദ്ദേഹം വിപ്ലവകാരികളുടെ സദ്ഗുരുവായി. നാമധാരികളെല്ലാം വിപ്ലവകാരികളും. ബ്രിട്ടീഷുകാർക്കെതിരെ അദ്ദേഹം നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചു. ഒപ്പം ബഹിഷ്കരണവും തുടങ്ങി. വിദ്യാർഥികളെ സർക്കാർ നടത്തുന്ന സ്കൂളുകളിലും കോളേജുകളിലും അയക്കരുതെന്ന് ഉപദേശിച്ചു. അവരുടെ ആശുപത്രികളിൽ രോഗികൾ പോകരുത്. സർക്കാർ വക കമ്പിതപാൽ വ്യവസ്ഥകളെല്ലാം ഉപേക്ഷിക്കണം.

എന്നാൽ ഉപദേശിക്കുക മാത്രമല്ല അദ്ദേഹം ചെയ്തത്. സ്വന്തം അനുയായികളെക്കൊണ്ട് ദേശീയ വിദ്യാഭ്യാസ കേന്ദ്രങ്ങള തുറന്നു. ആശുപത്രികൾ ആരംഭിച്ചു. പഞ്ചാബിലുടനീളം കമ്പിതപാൽ പോലും സ്വന്തമായി സംഘടിപ്പിച്ചു. ഏകദേശം 1861-ഓടു കൂടി ആണ് ഇത് നടക്കുന്നത്. ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനം ഉടലെടുക്കുന്നതിനു എത്രയോ വർഷങ്ങൾ മുൻപായിരുന്നു ഈ സംഭവമെന്നത് ശ്രദ്ധേയമാണ്. ഇതെല്ലാം കണ്ടപ്പോൾ ബ്രിട്ടീഷു ഭരണം പകച്ചു പോയി. നാമധാരികളുടെ പേരിൽ കള്ള കേസുകൾ ഉണ്ടാക്കി അവരെ ജയിലിൽ അടയ്ക്കാൻ ആരംഭിച്ചു.

ഇതെല്ലാം കാലേ കൂട്ടി ആലോചിച്ചിരുന്ന സദ്ഗുരു എല്ലാ പ്രവർത്തനങ്ങളും പരസ്യമായി നിർത്തലാക്കി, അതോടൊപ്പം രഹസ്യമായി തുടരുകയും ചെയ്തു. 5 വർഷത്തെ പ്രവർത്തന ഫലമായി ബ്രിട്ടീഷ് വിരോധം ജനഹൃദയങ്ങളിൽ ആളിക്കത്തി. പഞ്ചാബ് മുഴുവനും ഒരു വെടിമരുന്നു ശാലയായി മാറിക്കഴിഞ്ഞിരുന്നു. എന്നാൽ നാമധാരികൾ “ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ” എന്ന മട്ടിൽ സൗമ്യ ഭാവത്തിൽ പെരുമാറി വന്നു. താമസിയാതെ ബ്രിട്ടീഷുകാരുടെ കണ്ണിൽ അവർ “നല്ല പിള്ളയായിതീർന്നു”. പ്രസ്ഥാനം വളർന്ന് വന്നതോടെ ഒരു ലക്‌ഷ്യം വേണ്ടി വന്നു, നാമധാരികൾക്ക്. സദ്ഗുരു രാംസിങ്ങ് ഗോമാതാവിനെയാണ് സങ്കേതമായി സ്വീകരിച്ചത്. ഗോസംരക്ഷണം നാമധാരികളുടെ പരമലക്ഷ്യമായി തീർന്നു. ഗോസംരക്ഷണമാണ് മാതൃഭൂമിയുടെ സേവ എന്നവർ വിശ്വസിച്ചു. എന്നാൽ സസൂക്ഷ്മം നിരീക്ഷിച്ചു വന്ന ബ്രിട്ടീഷ് ഭരണകൂടം കുക്കാ സംഘടനയെ തച്ചുടയ്ക്കാൻ തീവ്രശ്രമം തന്നെ നടത്തി. അവർ ലുധിയാനയിലെ രാംസിംഗ് വസതി ആക്രമിച്ചു പിടിച്ചടക്കി. അസംഖ്യം പേരെ കാരാഗൃഹത്തിൽ അടച്ചു . രാംസിംഗ് ഉൾപ്പെടെ അനവധി പേരെ ആൻഡമാനിലേക്ക്  നാടുകടത്തി. തുടർന്ന് നാമധാരികൾ ഇന്ത്യൻ നാഷണൽ കോൺഗ്രസും ആയി ചേർന്നുകൊണ്ട് സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്തു .  സുഭാഷ് ചന്ദ്ര ബോസിന്റെ ആസാദ് ഹിന്ദ് ഫൗജിലും നാമധാരികൾ ചേർന്നു പ്രവർത്തിച്ചു. ഒടുവിൽ ധീരമായ പോരാട്ടത്തിനൊടുവിൽ 1885 നവംബർ 29 ന് രാം സിംഗ് കുക്ക മാതൃഭൂമിയോട് വിടപറഞ്ഞു.

Related Articles

Latest Articles