Thursday, October 1, 2026

വയനാട്ടില്‍ ഭീതി വിതക്കുന്ന കടുവയെ കണ്ടെത്തി; ഉടന്‍ പിടിയിലാകും

വയനാട് കുറുക്കൻമൂലയിൽ ഭീതി വിതച്ച വിതക്കുന്ന കടുവയെ വനപാലകര്‍ കണ്ടെത്തി. കടുവ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിൽ. കടുവ ബേഗൂർ വനമേഖലയിൽ ആണെന്നാണ് റിപ്പോർട്ട്. ആദ്യം ഉടൻ മയക്കുവെടി വെച്ച് പിടികൂടാൻ ആവുമെന്ന പ്രതീക്ഷയിലായിരുന്നു വനംവകുപ്പ്. പിന്നീട് മയക്കുവെടി വെച്ചും പിടികൂടാനായില്ല.

കടുവയെ നാളെത്തന്നെ പിടികൂടാനാകുമെന്ന് ഡി എഫ് ഒ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കുറുക്കന്‍മൂലയില്‍ ദിവസങ്ങളായി വളര്‍ത്തുമൃഗങ്ങളെ പിടികൂടുന്ന കടുവയെയാണ് കണ്ടെത്തിയത്. കഴുത്തിന് മുറിവേറ്റ നിലയിലാണ് കടുവ. ജനജീവിതം ഭീതിയിലായതിനാല്‍ കനത്ത പ്രതിഷേധം ഇവിടെ ഉയര്‍ന്നിരുന്നു.

Related Articles

Latest Articles