Friday, April 26, 2024
spot_img

സിനിമാ പാരമ്പര്യം പേറുന്ന കുടുംബത്തിൽ നിന്ന് ഒരാൾ കൂടി സിനിമാ മേഖലയിലേക്ക് ;നിർമ്മാതാവ് ജി. സുരേഷ് കുമാറിന്റെയും അഭിനേത്രി മേനകാ സുരേഷിന്റെയും മകളായ രേവതിയുടെ ആദ്യ ഷോർട്ട് ഫിലിം ‘താങ്ക്യൂ’ അനൗൺസ് ചെയ്തു

തിരുവനന്തപുരം : നിർമ്മാതാവ് ജി. സുരേഷ് കുമാറിന്റെയും അഭിനേത്രി മേനകാ സുരേഷിന്റെയും മൂത്ത മകളും പ്രശസ്ത തെന്നിന്ത്യൻ നായിക കീർത്തി സുരേഷിന്റെ സഹോദരിയുമായ രേവതി എസ് കെ സംവിധായകയാകുന്നു. ‘താങ്ക്യൂ’ എന്ന ഷോർട്ട് ഫിലിമാണ് രേവതിയുടെ സംവിധാനത്തിൽ പ്രേക്ഷകരിലേക്കെത്തുന്നത്. രേവതി തന്നെയാണ് ഷോർട്ട് ഫിലിമിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. രേവതിയുടെ ആദ്യ ഷോർട്ട്ഫിലിം നിർമിക്കുന്നത് പിതാവ് ജി. സുരേഷ് കുമാറും ഭർത്താവ് നിതിൻ മോഹനും സംയുക്തമായാണ്. സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം രേവതി പ്രേക്ഷകരെ അറിയിച്ചത്. സിനിമാ പാരമ്പര്യം പേറുന്ന കുടുംബത്തിൽ നിന്ന് ഒരാൾ കൂടെ സിനിമാ മേഖലയിലെത്തുന്നതിന്റെ സന്തോഷത്തിലാണ് സിനിമാസ്വാദകർ.

സമൂഹ മാദ്ധ്യമത്തിൽ രേവതി പങ്കുവച്ച കുറിപ്പ് വായിക്കാം

എന്റെ അമ്മ മേനക സുരേഷ്, അച്ഛൻ ജി സുരേഷ് കുമാർ എന്നിവരിൽ നിന്നും എനിക്ക് ഏറെ ആരാധ്യരായ ഭർതൃ മാതാവ് ജലജ മോഹൻ പിതാവ് പി. മോഹൻ നായർ എന്നിവരിൽ നിന്നും അനുഗ്രഹം വാങ്ങുന്നു; ഒപ്പം എന്റെ ഗുരുക്കന്മാരായ ഡോ. പത്മ സുബ്രഹ്മണ്യം, സംവിധായകൻ പ്രിയദർശൻ,യോഗ ആചാര്യ താരാ സുദർശൻ, എന്നിവർക്ക് എന്റെ പ്രണാമം. ഈ പോസ്റ്ററിലൂടെ എന്റെ സംവിധായക എന്ന നിലയിലുള്ള അരങ്ങേറ്റ ഷോർട് ഫിലിമായ ‘താങ്ക്യൂ’ അനൗൺസ് ചെയ്യുന്നതിൽ ഞാൻ അതീവ സന്തോഷവതിയാണ് .

എന്റെ ജീവിതത്തിലെ ഓരോ വ്യക്തിക്കും അവർ നൽകിയ മാർഗനിർദേശത്തിനും പിന്തുണയ്ക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ നന്ദി പറയുന്നു. എനിക്ക് പിന്തുണ നൽകിയതിന് എന്റെ മുഴുവൻ കുടുംബത്തിനും നന്ദി, പ്രത്യേകിച്ച് എന്റെ ഭർത്താവ് നിതിൻ മോഹൻ. എന്റെ സഹോദരന്മാരേ, സഹോദരിമാരേ, സുഹൃത്തുക്കളേ, എപ്പോഴും എന്നെ ആശ്വസിപ്പിക്കുന്നതിനും വേരൂന്നിക്കുന്നതിനും ഞാൻ നിങ്ങൾക്ക് നന്ദി പറയുന്നു! നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം

വളരെ വേഗം ‘താങ്ക്യൂ’ നിങ്ങൾക്ക് മുന്നിൽ എത്തും

Related Articles

Latest Articles