Wednesday, May 8, 2024
spot_img

പൊന്നമ്പലമേട്ടിൽ അനധികൃതമായി കടന്ന് കയറി പൂജ: ഒരാൾ കൂടി അറസ്റ്റിൽ

പത്തനംതിട്ട : ശബരിമല പൊന്നമ്പലമേട്ടില്‍ അനധികൃതമായി കടന്ന് കയറി പൂജ നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഗവി കെഎഫ്ഡിസി കോളനി സ്വദേശി ഈശൻ ആണ് ഇന്ന് അറസ്റ്റിലായത്.
കട്ടപ്പന ആനവിലാസം പളനിക്കാവ് കോളനിയിൽ ചന്ദ്രശേഖരൻ (കണ്ണൻ), കേരള വനംവികസന കോർപറേഷന്റെ (കെഎഫ്ഡിസി) ഗവിയിലെ സൂപ്പർവൈസർ രാജേന്ദ്രൻ കറുപ്പയ്യ, വർക്കർ സാബു മാത്യു എന്നിവർ നേരത്തേ കേസിൽ അറസ്റ്റിലായിരുന്നു.

പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലുള്ള പെരിയാർ ടൈഗർ റിസർവിൽ ഉൾപ്പെടുന്ന പൊന്നമ്പലമേട്ടിലെ കൽത്തറയിൽ അതിക്രമിച്ചു കയറി തൃശൂർ തെക്കേക്കാട്ട് മഠം നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പൂജ നടത്തിയത്. അതേസമയം ഒളിവിൽപോയ നാരായണന്‍ നമ്പൂതിരിയെ ഇത് വരെയും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല .സംഭവം വിവാദമായതോടെ ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. നാരായണന്‍ നമ്പൂതിരി അടക്കം 7 പേരാണ് സംഘത്തിലുണ്ടായിരുന്നത്. നാരായണന്‍ നമ്പൂതിരി ഒഴികെ മറ്റുള്ളവർ തമിഴ്നാട് സ്വദേശികളാണ്. വനത്തിൽ പ്രവേശിച്ച വിവരം ഇവർ തന്നെ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചപ്പോഴാണ് ഇക്കഴിഞ്ഞ 8ന് നടന്ന സംഭവം പുറംലോകമറിഞ്ഞത്

Related Articles

Latest Articles