ലോകനേതാക്കൾ അണിനിരക്കുന്ന രസകരമായ വെർച്വൽ ഫാഷൻ ഷോയുടെ വീഡിയോ പങ്കുവെച്ച് ടെസ്ല സിഇഒയും സമൂഹ മാദ്ധ്യമമായ എക്സിന്റെ ഉടമസ്ഥനുമായ എലോൺ മസ്‌ക്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ, ഡൊണാൾഡ് ട്രംപ് , അമേരിക്കൻ വൈസ് പ്രസിഡന്‍റ് കമലാ ഹാരിസ്, ഫ്രാൻസിസ് മാർപാപ്പ , ബരാക് ഒബാമ, റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ തുടങ്ങിയ പ്രമുഖരാണ് മസക് പങ്കിട്ട എഐ ജനറേറ്റഡ് വീഡിയോയില്‍ ഉള്ളത്. ഓരോ നേതാക്കൾക്കും പ്രത്യേകം കോസ്റ്റ്യൂം നൽകിയിട്ടുണ്ട്.
High time for an AI fashion show pic.twitter.com/ra6cHQ4AAu
— Elon Musk (@elonmusk) July 22, 2024
മൾട്ടി കളര്‍ വേഷത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യക്ഷപ്പെടുന്നത്. കറുത്ത സണ്‍ഗ്ലാസും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. വീഡിയോയിൽ റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ ലൂയിസ് വിറ്റൺ വസ്ത്രത്തിലും ജോ ബൈഡൻ വീൽചെയറിൽ സൺഗ്ലാസ് ധരിച്ചും എത്തുന്നു. മസ്‌ക് ഒരു ഫ്യൂച്ചറിസ്റ്റിക്, സൂപ്പർഹീറോ പോലെയുള്ള ടെസ്‌ല, എക്സ് കോസ്റ്റ്യൂമിലാണ് പ്രത്യക്ഷപ്പെടുന്നത്.
ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, നാൻസി പലോസി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻ പിങ് എന്നിവരും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നു. വീഡിയോ ഇതിനകം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

