മുംബൈ: ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് കൂടുതല്‍ ശക്തി പകരുന്ന നടപടിയുമായി റിസര്‍വ് ബാങ്ക്. ഇന്ന് മുതല്‍ രാജ്യത്ത് നെഫ്റ്റ് സേവനം 24 മണിക്കൂറും ലഭ്യമാകും. ബാങ്കുകളുടെ പ്രവര്‍ത്തനസമയത്തിന് ശേഷം ഇടപാടുകള്‍ ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറും.
അവധിദിവസങ്ങളിലും നെഫ്റ്റ് ഇടപാടുകള്‍ നടത്താന്‍ കഴിയുമെന്നതാണ് ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്വാസം പകരുന്നത്. നിലവിലുള്ള നിയമാവലികള്‍ തന്നെയാണ് പുതിയ സൗകര്യത്തിലും ബാധകമായിട്ടുള്ളത്. എല്ലാ ബാങ്കുകള്‍ക്കും നെഫ്റ്റ് 24 മണിക്കൂറും ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ആഗസ്റ്റ് മാസത്തില്‍ ഈ സൗകര്യം ഡിസംബറോടെ നിലവില്‍ വരുമെന്ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു.

