Friday, May 3, 2024
spot_img

അറസ്റ്റ് രേഖപ്പെടുത്തി ; പീ_ ഡ_ ന_ ക്കേസിൽ പ്രതിയായ ഷിയാസിന് ഇന്ന് കോടതി ജാമ്യം നൽകുമോ ?

ലൈംഗീക പീഡനക്കേസിൽ പോലീസ് പിടികൂടിയ നടനും മോഡലുമായ ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് ദിവസം മുമ്പ് ചെന്നൈ വിമാനത്താവളത്തില്‍ നിന്നും കസ്റ്റംസ് പിടികൂടിയ ഷിയാസിനെ ഇന്ന് ചന്തേര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, ഷിയാസ് കരീമിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. അതുകൊണ്ട് തന്നെ, നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഷിയാസ് കരീമിനെ ഇന്ന് ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കി ഉപാധികളോടെ ജാമ്യത്തിൽ വിട്ടയയ്ക്കാനാണ് സാധ്യത. അതേസമയം, ഷിയാസിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്തുനിന്നും കേരളത്തിലേക്ക് ഷിയാസ് വിമാനത്തിൽ എത്തുമെന്ന് പോലീസ് പ്രതീക്ഷിച്ചെങ്കിലും ഷിയാസ് എത്തിയത് ചെന്നൈയിലാണ്. എന്നാൽ, കേരളാ പോലീസിനെ വെട്ടിച്ച് കേരളത്തിലെത്താമെന്ന ഷിയാസിന്റെ പദ്ധതി കസ്റ്റംസ് പൊളിച്ചടുക്കുകയായിരുന്നു.

ലുക്ക് ഔട്ട് നോട്ടീസ് പ്രകാരം പോലീസ് ഷിയാസിനെ തടഞ്ഞുവയ്ക്കുകയും കേരളാ പോലീസിനെ അറിയിക്കുകയുമായിരുന്നു. തുടർന്ന് ചെന്തേര പോലീസ് ചെന്നൈയിലെത്തി ഷിയാസിനെ കേരളത്തിൽ എത്തിച്ച് അറസ്റ്റ് ചെയ്തു. 2021 മുതൽ 2023 വരെ എറണാകുളത്തും മൂന്നാറിലും എത്തിച്ച് ലൈംഗീകമായി പീഡിപ്പിച്ചു എന്ന പടന്ന സ്വദേശിനിയുടെ പരാതിയെ തുടർന്നാണ് ഷിയാസിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജിംനേഷ്യം പരിശീലകയായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി പലതവണ പീഡിപ്പിച്ചെന്നും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നുമാണ് ഷിയാസിനെതിരേയുള്ള പരാതി. ജിംനേഷ്യത്തില്‍ ബിസിനസ് പങ്കാളിയാക്കാമെന്ന് പറഞ്ഞ് 11 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിക്കാരി ആരോപിച്ചിരുന്നു. കൂടാതെ, നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയതായും ചെറുവത്തൂരിലെ ഹോട്ടല്‍മുറിയില്‍വെച്ച് മര്‍ദിച്ചതായും പരാതിയില്‍ ആരോപിച്ചിരുന്നു.

എറണാകുളത്ത് സ്വന്തമായി ജിംനേഷ്യം നടത്തുന്ന ഷിയാസ് ജിംട്രെയിനറെ ആവശ്യമുണ്ടെന്ന് പരസ്യംനല്‍കിയിരുന്നു. ഈ പരസ്യംകണ്ടാണ് ജിംനേഷ്യം പരിശീലകയായ 32-കാരി പ്രതിയെ ബന്ധപ്പെടുന്നത്. തുടര്‍ന്ന് ഇവര്‍ തമ്മില്‍ പരിചയത്തിലായെന്നും സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 11 ലക്ഷം രൂപ പ്രതി വാങ്ങിയെന്നുമാണ് ആരോപണം. അതേസമയം, യുവതിയുടെ പരാതിയില്‍ ബലാത്സംഗത്തിനും വിശ്വാസവഞ്ചനയ്ക്കും ഗര്‍ഭഛിദ്രം നടത്തിയതിനും വിവിധ വകുപ്പുകള്‍ പ്രകാരം കാസര്‍കോട് ചന്തേര പോലീസ് കേസെടുത്തിരുന്നു. പിന്നാലെ പ്രതിയായ ഷിയാസ് കരീമിനെതിരേ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചു. ഇതിനിടെയാണ് വിദേശത്തുനിന്ന് ചെന്നൈ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഷിയാസ് കരീമിനെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. ലുക്കൗട്ട് നോട്ടീസ് നിലവിലുള്ളതിനാല്‍ വിമാനത്താവളത്തില്‍ എത്തിയതിന് പിന്നാലെ ഷിയാസ് കരീമിനെ അധികൃതര്‍ പിടികൂടുകയും വിവരം ചന്തേര പോലീസിനെ അറിയിക്കുകയുമായിരുന്നു.

Related Articles

Latest Articles