Tuesday, April 30, 2024
spot_img

ജി20 ഉച്ചകോടിയിൽ അദ്ധ്യക്ഷത വഹിക്കാൻ കഴിയുന്നത് ഏറെ അഭിമാനകരം! ജി 20 യുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കും; 95ാമത് മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി: രാജ്യത്തിന് ജി20 ഉച്ചകോടിയിൽ അദ്ധ്യക്ഷത വഹിക്കാൻ കഴിയുന്നത് ഏറെ അഭിമാനകരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പദവി രാജ്യത്തിന് മികച്ച ഒട്ടനവധി അവസരങ്ങളാണ് നൽകുന്നതെന്നും സമസ്ത മേഖലകളിലും ഉച്ചകോടി ഉണർവ് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് നടന്ന പ്രധാനമന്ത്രിയുടെ
പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ഡിസംബർ ഒന്ന് മുതൽ ഒരു വർഷത്തേക്കാണ് ജി20യിൽ അദ്ധ്യക്ഷ പദവി ലഭിക്കുന്നത്. വരും വർഷത്തിൽ 200 ഓളം യോഗങ്ങളിലാണ് ഇന്ത്യ അദ്ധ്യക്ഷത വഹിക്കേണ്ടി വരിക. വരും മാസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ഓരോ പരിപാടിയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളളവർക്ക് നിങ്ങളുടെ സംസ്ഥാനങ്ങൾ സന്ദർശിക്കാനുളള അവസരം കൂടിയാണ് ഇതിലൂടെ ഉണ്ടാകുകയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആഗോള തലത്തിൽ വൻ മാറ്റങ്ങളാണ് രാജ്യം പ്രതീക്ഷിക്കുന്നെതന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബഹിരാകാശ രംഗത്ത് ഇന്ത്യ കൈവരിച്ചുകൊണ്ടിരിക്കുന്ന അതുല്യ നേട്ടങ്ങളെ കുറിച്ചും പ്രധാനമന്ത്രി മൻ കി ബാത്തിൽ പരാമർശിച്ചു. സ്വകാര്യ മേഖലയിൽ വികസിപ്പിച്ച ആദ്യ റോക്കറ്റായ വിക്രം എസിന്റെ വിക്ഷേപണം പുതിയ ചരിത്രം സൃഷ്ടിച്ചതായും അദ്ദേഹം പറഞ്ഞു.രാജ്യത്തെ യുവാക്കളാണ് ഇന്ത്യയുടെ ശക്തിയെന്നും പുതിയ നേട്ടങ്ങൾ കൈവരിക്കാൻ യുവ തലമുറയ്‌ക്ക് കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Related Articles

Latest Articles