Thursday, October 1, 2026

സനാതന ധർമ്മത്തിന് ലിംഗ, വംശ, വർഗ്ഗ ഭേദങ്ങളില്ല; ലോകത്തെ സാക്ഷിയാക്കി ത്രിവേണി സംഗമത്തിൽ സ്ത്രീകളുടെ ഗംഗാ ആരതി; മഹാകുംഭമേളയ്ക്ക് വൻ വരവേൽപ്പ്

ത്രിവേണി സംഗമത്തിൽ ഗംഗാ ആരതി നടത്തി ആയിരക്കണക്കിന് സ്ത്രീകൾ. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ 12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭമേളയ്ക്ക് മുന്നോടിയായാണ് സ്ത്രീകളുടെ ഗംഗാ ആരതി നടന്നത്. ജനുവരി 13 മുതൽ ഫെബ്രുവരി 28 വരെയാണ് കുംഭമേള. ഇക്കുറി ആണ്‍കുട്ടികളും പെണ്‍കുട്ടികളും മഹാകുംഭമേളയ്‌ക്ക് മുന്‍പുള്ള ദിവസങ്ങളില്‍ എല്ലാ ദിവസവും ഗംഗാ ആരതി ഉഴിയും. സനാതനധര്‍മ്മത്തിന് ലിംഗ, വംശ, വര്‍ഗ്ഗ ഭേദങ്ങളില്ലെന്ന സന്ദേശം ലോകത്തിന് നൽകാനാണിത്.

ഗംഗാനദിയുടെ പരിശുദ്ധതീരത്ത് നടക്കുന്ന ആത്മീയച്ചടങ്ങാണ് ഗംഗാ ആരതി ഉഴിയല്‍. വിളക്കില്‍ തിരികൊളുത്തി ഉഴിയുന്ന ചടങ്ങ് സ്ത്രീകളാണ് നടത്തുക. ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂടി ഇത്തവണ ഗംഗാആരതി ഉഴിയുന്നു. ഇക്കുറി പ്രയാഗ് രാജിലെ മഹാ കുംഭമേളയ്‌ക്ക് 40 കോടി ജനങ്ങള്‍ പങ്കെടുക്കുമെന്ന് വിശ്വസിക്കുന്നു. മനുഷ്യസംഗമത്തിന്റെ മഹോത്സവമായിത്തന്നെ മഹാകുംഭമേള മാറും. കുംഭമേളയ്ക്കായി വിപുലമായ സൗകര്യങ്ങളാണ് ഉത്തർപ്രദേശ് സർക്കാർ ഒരുക്കിയിട്ടുള്ളത്. ഇത്തവണ ഭക്തർ സാക്ഷ്യം വഹിക്കുക ഡിജിറ്റൽ കുംഭമേളയ്ക്കായിരിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും മൻ കി ബാത്തിൽ പറഞ്ഞിരുന്നു.

Related Articles

Latest Articles