Tuesday, September 22, 2026

വീണ്ടും കഞ്ചാവ് വേട്ട; എട്ടുകിലോ കഞ്ചാവുമായി സ്ത്രീയുള്‍പ്പെടെ 3 പേര്‍ പിടിയില്‍

മാരാരിക്കുളം: എട്ടു കിലോ കഞ്ചാവുമായി സ്ത്രീയുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. എറണാകുളം ഞാറയ്ക്കല്‍ കളത്തില്‍ സുകന്യ, മലപ്പുറം മേല്‍മുറി അണ്ടിക്കാട് ജുനൈദ് മലപ്പുറം വെസ്റ്റ് കോട്ടൂര്‍ കൊയ്‌നി പറമ്പിൽ റിന്‍ഷാദ് എന്നിവരാണ് പിടിയിലായത്. കണിച്ചുകുളങ്ങര ക്ഷേത്രോത്സവത്തോടനുബന്ധിച്ച്‌ ഇടപാടുകാര്‍ക്ക് കൈമാറാനായി കഞ്ചാവ് കാറില്‍ എത്തിച്ചപ്പോഴാണ് പിടിയിലായത്.

സംശയാസ്പദമായി കണ്ട കാര്‍ പോലീസ് പരിശോധിക്കുന്നതിനിടെയാണ് സുകന്യയും റിന്‍ഷാദും പിടിയിലായത്. ഇരുവരുടെ പക്കല്‍ നിന്ന് 2 കിലോ കഞ്ചാവും പോലീസും പിടിച്ചെടുത്തു. കാറില്‍ നിന്ന് ഇറങ്ങിയോടിയ ജുനൈദിനെ ക്ഷേത്രത്തിനു സമീപം വെച്ച്‌ ആറുകിലോ കഞ്ചാവുമായി പിടികൂടുകയായിരുന്നു.

Related Articles

Latest Articles