Friday, May 10, 2024
spot_img

രോഹിത്തോ രാഹുലോ അല്ല; കോലിക്ക് പകരക്കാരനാവേണ്ടത് ‘അവന്‍’, നിര്‍ദേശിച്ച് സുനില്‍ ഗവാസ്‌കര്‍

വിരാട് കോലി ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞ സാഹചര്യത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം നായകസ്ഥാനത്തിനു യോഗ്യരെന്ന് നിർദേശിച്ച് സുനില്‍ ഗവാസ്‌കര്‍. റിഷഭ് പന്ത് ടെസ്റ്റ് നായകസ്ഥാനത്തേക്ക് വരണമെന്നാണ് ഗവാസ്‌കറുടെ അഭിപ്രായം. ടെസ്റ്റ് നായക പദവിയെന്ന ഭാരിച്ച ഉത്തരവാദിത്തം നല്‍കിയാല്‍ തന്റെ വ്യക്തിഗത പ്രകടനം മെച്ചപ്പെടുത്താനും പന്തിന് സാധിക്കുമെന്നാണ് ഗവാസ്‌കര്‍ പ്രത്യാശ പ്രകടിപ്പിച്ചത്.

മുംബൈ നായകനായതിന് ശേഷം രോഹിത്ത് കൂടുതൽ ഉത്തരവാദിത്തമുള്ള താരമായെന്നും ബാറ്റിഗിൽ കൂടുതൽ മികവ് കാണിച്ചുവെന്നും ഗാവസ്‌കർ പറയുന്നു. വിരാട് കോഹ്ലി രാജിവച്ചതോടെ രോഹിത് ഇന്ത്യയുടെ പുതിയ ടെസ്റ്റ് നായകനായേക്കും. നിലവിൽ ഇന്ത്യയുടെ ട്വന്റി 20, ഏകദിന നായകനാണ് രോഹിത്.റിക്കി പോണ്ടിങ് മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനം ഒഴിഞ്ഞശേഷം രോഹിത് ശര്‍മക്ക് നായകസ്ഥാനം ലഭിച്ചു. അതിന് ശേഷം അവനിലുണ്ടായ മാറ്റങ്ങള്‍ നോക്കുക.

നായകനെന്ന ഉത്തരവാദിത്തം ലഭിച്ചപ്പോഴാണ് 30, 40, 50 എന്ന സ്‌കോറില്‍ നിന്ന് 100, 150, 200 എന്ന സ്‌കോറിലേക്ക് രോഹിത്തിന് എത്താന്‍ സാധിച്ചത്. റിഷഭിന് ഉത്തരവാദിത്തം ലഭിച്ചാല്‍ കേപ്ടൗണില്‍ നേടിയപോലെ മനോഹരമായ നിരവധി സെഞ്ച്വറികള്‍ നേടാന്‍ അവനാവും’-സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. അതേസമയം ടെസ്റ്റ് നായകസ്ഥാനം ഒഴിയാനുള്ള വിരാട് കോലിയുടെ തീരുമാനം വ്യക്തിപരമാണെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി പ്രതികരിച്ചു.

Related Articles

Latest Articles