Monday, April 29, 2024
spot_img

പുരുഷന്മാർക്കും രക്ഷയില്ല; ലോക്ക്ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ ഗാർഹിക പീഡനങ്ങൾ നടന്നത് പുരുഷൻമാർക്കെതിരെ,​ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്

ദില്ലി: ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാളിൽ ലോക്ക്ഡൗണിൽ പുരുഷൻമാർക്കെതിരെയുള്ള 36 ഗാർഹിക പീഡനക്കേസുകൾ രജിസ്റ്റർ ചെയ്തതായി റിപ്പോർട്ടുകൾ. ഭൂട്ടാനിലെ ലോക്ക്ഡൗണിലാണ് പുരുഷന്മാർക്കെതിരെയുള്ള ഗാർഹിക പീഡനക്കേസുകൾ രജിസ്റ്റർ ചെയ്‌തെന്ന് എൻ.ജി.ഒ സംഘടനയായ റിന്യൂവും ദേശീയ വനിത ശിശു കമ്മീഷനും റിപ്പോർട്ട് ചെയ്തു.

ശാരീരികവും വൈകാരികവും സാമ്പത്തികവുമായ പീഡനങ്ങളാണ് പുരുഷന്മാർക്കെതിരെ ഉണ്ടായത്. ചിലർ നിയമ സഹായം തേടി. പുരുഷന്മാർക്കെതിരെ 16 കേസുകളാണ് റിന്യൂ രജിസ്റ്റർ ചെയ്തത്. ബാക്കി കേസുകൾ ദേശീയ വനിത ശിശു കമ്മീഷനും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പല പുരുഷരും നാണക്കേട് ഭയന്ന് നിയമപരമായി മുന്നോട്ടുവരുന്നില്ലെന്നാണ് സംഘടന പറയുന്നത്.

ഒരു സംഭവത്തിൽ ഗാർഹിക പീഡനത്തിന് ഭാര്യ ഭർത്താവിനെതിരെ കേസ് കൊടുത്തു. എന്നാൽ അന്വേഷണത്തിൽ പുരുഷനാണ് ആക്രമണത്തിനിരയായതെന്ന് തെളിഞ്ഞെന്ന് സംഘടനയുടെ പ്രവർത്തകൻ പറയുന്നു. ഗാർഹിക പീഡനത്തിനുള്ള പ്രധാനകാരണം മദ്യമാണെന്നും അധികൃതർ വ്യക്തമാക്കി.

Related Articles

Latest Articles