Friday, May 3, 2024
spot_img

പാകിസ്ഥാനിലെ ഗിൽജിത്–ബാൾട്ടിസ്ഥാൻ മേഖലയുടെ ജിയോ – ടാഗിങ് ലൊക്കേഷൻ ജമ്മു–കശ്മീരിൽ; ട്വിറ്ററിന്റെ അബദ്ധം റിപ്പോർട്ട് ചെയ്ത് പാക് മാദ്ധ്യമം

പാകിസ്ഥാന്‍റെ വടക്കൻ പ്രവിശ്യയായ ഗിൽജിത് – ബാൾട്ടിസ്ഥാൻ മേഖല ട്വിറ്ററിൽ ജമ്മു കശ്മീരിനുകീഴിൽ കാണിക്കുന്നതായി പ്രമുഖ പാക് മാദ്ധ്യമമായ ദ് ഡോൺ റിപ്പോര്‍ട്ട് ചെയ്തു. മേഖലയിൽ നിന്നു ട്വീറ്റ് ചെയ്യുന്ന ഉപയോക്താക്കളുടെ ജിയോ – ടാഗിങ് ലൊക്കേഷൻ ജമ്മു കശ്മീർ എന്നു കാണിക്കുന്നുവെന്നാണ് ദ് ഡോണിന്റെ റിപ്പോർട്ടിൽ അവകാശപ്പെടുന്നത്.

മേഖലയിലുള്ളവർക്ക് പാക് സർക്കാരിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് സന്ദർശിക്കാനാവുന്നില്ലെന്ന പരാതി ഉയർന്നതിന് പിന്നാലെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. ഇന്ത്യയിൽനിന്ന് ഈ അക്കൗണ്ട് സന്ദർശിക്കാനാവില്ലെന്ന സന്ദേശമാണ് ഉപയോക്താക്കൾക്കു ലഭിച്ചത്. ഇക്കഴിഞ്ഞ മാർച്ച് മുതൽ ഇന്ത്യയിൽ പാക് സർക്കാരിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വിലക്ക് നേരിടുന്നുണ്ട്.

Related Articles

Latest Articles