Tuesday, September 29, 2026

ഒന്നിനും മുന്നിൽ തളരാത്ത പോരാട്ട വീര്യം; ക്യാപ്റ്റന്‍ വരുണ്‍ സിം​ഗിന് യാത്രാമൊഴി, മൃതദേഹം ഭോപ്പാലിലേക്ക്

ഭോപ്പാല്‍: ഊട്ടി ഹെലികോപ്റ്റര്‍ അപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ച ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുൺ സിങ്ങിന്റെ സംസ്കാരം ഇന്ന് നടക്കും. വരുണ്‍ സിം​ഗ് ജോലി ചെയ്തിരുന്ന സുളൂരുവിലെ വ്യോമസേന ബേസിലെ വ്യോമസേനാ ഉ​ദ്യോ​ഗസ്ഥരും ധീരനായ സഹപ്രവ‍ര്‍ത്തകന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി ബെം​ഗളൂരുവില്‍ എത്തി.

ഔദ്യോ​ഗിക അന്തിമോപാചാരം അ‍ർപ്പിച്ച ശേഷം വരുൺ സിം​ഗിൻ്റെ മൃതദേഹം സൈനിക വിമാനത്തിൽ ഭോപ്പാലിലേക്ക് കൊണ്ടു പോയി. ഇവിടെയാണ് സംസ്കാരചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. സംയുക്തസേനാമേധാവി ബിപിന്‍ റാവത്തടക്കം 13 പേ‍ര്‍ മരണപ്പെട്ട കൂനൂരിലെ ഹെലികോപ്റ്റ‍ര്‍ അപകടത്തില്‍ ജീവനോടെ രക്ഷപ്പെട്ട ഒരേ ഒരാള്‍ ​വ്യോമസേനയിലെ ​ഗ്രൂപ്പ് ക്യാപ്റ്റനായ വരുണ്‍ സിം​ഗായിരുന്നു. വെല്ലിങ്ടൺ സൈനിക ആശുപത്രിയിലെത്തുമ്പോൾ അദ്ദേഹത്തിനു ബോധമുണ്ടായിരുന്നതായും ഭാര്യയോടു സംസാരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും അധികൃതർ പറഞ്ഞു

കോളജിലെ ഡയറക്ടിങ് സ്റ്റാഫ് ആയ വരുൺസിങ്, റാവത്തിനെയും സംഘത്തെയും കോയമ്പത്തൂരിനു സമീപം സൂലൂർ വ്യോമതാവളത്തിൽ സ്വീകരിച്ച് കോളജിലേക്ക് അനുഗമിക്കാൻ നിയോഗിക്കപ്പെട്ടതായിരുന്നു.

Related Articles

Latest Articles