കോഴിക്കോട്: വെള്ളിമാട്കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് നേരത്തെ ഓടിപ്പോവുകയും പിന്നീട് കണ്ടെത്തുകയും ചെയ്ത അഞ്ച് പെണ്‍കുട്ടികളില്‍ ഒരാളെ (Missing) കാണാതായി. വീട്ടിൽ നിന്ന് സ്‌കൂളിലേക്ക് എന്ന് പറഞ്ഞ് പോയ പെൺകുട്ടിയെയാണ് കാണാതായത്. പെൺകുട്ടിയെ ക്ലാസിൽ കാണാത്തതിനെ തുടർന്ന് അധ്യാപകൻ രക്ഷിതാവിനെ വിളിച്ച് അന്വേഷിക്കുകയായിരുന്നു. കുട്ടി സ്‌കൂളിൽ എത്തിയിട്ടില്ലെന്ന് ബോധ്യമായതോടെ രക്ഷിതാവ് പൊലീസിനെ അറിയിച്ചു.
സംഭവത്തിൽ വെള്ളയിൽ പോലീസ് കേസെടുത്തു.മാതാവിന്റെ അപേക്ഷ പരിഗണിച്ച് ജില്ല കളക്ടർ കുട്ടിയെ രക്ഷിതാക്കൾക്ക് വിട്ട്നൽകിയിരിന്നു. അതേസമയം വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിന്റെ സുരക്ഷ വർധിപ്പിക്കണമെന്ന് പൊലീസ് റിപ്പോർട്ട് നൽകിയിരിന്നു. ചിൽഡ്രസ് ഹോമിൽ നിന്നും പെൺകുട്ടികൾ ഒളിച്ചുകടന്ന സംഭവത്തിൽ കമ്മീഷണർ നിർദേശിച്ച പ്രത്യേക അന്വേഷണ സംഘമാണ് സുരക്ഷ റിപ്പോർട്ട് സമർപ്പിച്ചത്.

