Sunday, May 5, 2024
spot_img

ലോകത്തിന് സനാതന ധർമ്മത്തിന്റെ സന്ദേശം നൽകുക; ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ശ്രീരാമപ്രതിമയ്ക്ക് കർണൂലിൽ തറക്കല്ലിട്ട് അമിത് ഷാ

ആന്ധ്രാപ്രദേശിലെ കർണൂലിൽ ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ശ്രീരാമപ്രതിമയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തറക്കല്ലിട്ടു. 108 അടി ഉയരമാണ് പ്രതിമയ്ക്കുണ്ടാകുക. ഇന്നലെ വിഡിയോ കോൺഫറൻസിലൂടെയാണ് അദ്ദേഹം ചടങ്ങിൽ പങ്കെടുത്തത്. ദാസ് സാഹിത്യ പ്രകല്പത്തിന് കീഴിൽ 500 കോടി രൂപ ചെലവിലാണ് പ്രതിമ നിർമിക്കുന്നത്. ശ്രീരാമനോടുള്ള വികാരവും ഭക്തിയും കൊണ്ട് കർണൂലിനെ ഈ പ്രതിമ ഉയർത്തിപ്പിടിക്കുമെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു.

ലോകത്തിന് സനാതന ധർമ്മത്തിന്റെ സന്ദേശം നൽകുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തുംഗഭദ്ര നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മന്ത്രാലയം വില്ലേജിൽ 10 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പദ്ധതി രണ്ടര വർഷത്തിനുള്ളിൽ പൂർത്തിയാകും

വൈഷ്ണവ പാരമ്പര്യം രാജ്യത്തും ലോകമെമ്പാടും വരും കാലങ്ങളിൽ കൂടുതൽ വ്യാപിപ്പിക്കുകയാണ് ദാസ് സാഹിത്യ പ്രകല്പ’ത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്. അന്നദാനം പോലുള്ള നിരവധി സാമൂഹ്യപ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നുണ്ട് .

Related Articles

Latest Articles