Tuesday, November 3, 2026

സിനിമാനയം രൂപീകരിക്കാനുള്ള സർക്കാർ സമിതി; നടി മഞ്ജു വാര്യരും സംവിധായകൻ രാജീവ് രവിയും പിന്മാറി

തിരുവനന്തപുരം : സിനിമാനയം രൂപീകരിക്കാനായി സർക്കാർ നിയോഗിച്ച സമിതിയിൽ നിന്ന് നടി മഞ്ജു വാര്യരും സംവിധായകൻ രാജീവ് രവിയും പിന്മാറുന്നതായി അറിയിച്ചു. തങ്ങൾക്ക് സമിതിയിൽ അംഗങ്ങളാകാൻ അസൗകര്യമുണ്ടെന്ന് ഇരുവരും സർക്കാരിനെ അറിയിച്ചു. ചർച്ച നടത്താതെ സമിതിയെ നിയോഗിച്ചതിൽ ഡബ്ലിയുസിസിയും ഫിലിം ചേംബറും വിമർശനവുമായി എത്തിയിരുന്നു. ഇത്തരത്തിലുള്ള വിവാദങ്ങൾ കൊഴുക്കുന്നതിനിടെയാണ് ഇരുവരുടേയും പിന്മാറ്റം.

സംവിധായകൻ ഷാജി എൻ.കരുൺ അദ്ധ്യക്ഷനായ സമിതിയിൽ സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ, നിർമാതാവ് സന്തോഷ് ടി.കുരുവിള, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ്, നടനും കൊല്ലം എംഎൽഎയുമായ മുകേഷ്, അഭിനേതാക്കളായ പത്മപ്രിയ, നിഖില വിമൽ തുടങ്ങിയവരാണ് മറ്റ് അംഗങ്ങൾ.

Related Articles

Latest Articles