Monday, April 29, 2024
spot_img

ശബരീശന് കാണിക്കയായി ചിങ്ങമാസത്തിൽ 107.75 പവൻ തൂക്കമുള്ള മാല സമർപ്പിച്ച് പേര് വെളിപ്പെടുത്താൻ താൽപ്പര്യമില്ലാത്ത ഭക്തൻ; ലെയർ ഡിസൈനിലുള്ള മാലയുടെ വിപണി വില ഏകദേശം 45ലക്ഷം രൂപ; ചിങ്ങമാസത്തിൽ പുണ്യദർശനം തേടി ആയിരങ്ങളുടെ ഒഴുക്ക് തുടരുന്നു

പത്തനംതിട്ട: ശബരിമല അയ്യപ്പന് 107.75 പവന്‍ തൂക്കമുള്ള സ്വര്‍ണമാല വഴിപാടായി സമര്‍പ്പിച്ച് ഭക്തന്‍. തിരുവനന്തപുരം സ്വദേശിയായ ഭക്തനാണ് സ്വര്‍ണമാല വഴിപാടായി സമര്‍പ്പിച്ചത്. വിദേശത്ത് ബിസിനസ് ചെയ്യുന്ന കുടുംബത്തിലെ അംഗമായ പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത ഭക്തനാണ് മാല സമര്‍പ്പിച്ചത്. സുഹൃത്തിനൊപ്പം വെള്ളിയാഴ്ച രാവിലെയാണ് ഇയാള്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയത്. തുടര്‍ന്ന് നടയില്‍ സ്വര്‍ണമാല സമര്‍പ്പിക്കുകയായിരുന്നു. ലെയര്‍ ഡിസൈനിലുള്ള മാലയാണിത്. ആറ് ശതമാനം പണിക്കൂലിയും 862 ഗ്രാം സ്വര്‍ണത്തിന്റെ വിപണി വിലയും കണക്കാക്കിയാല്‍ മാലയ്ക്ക് ഏകദേശം 44.98 ലക്ഷം രൂപ വില വരും.

അതേസമയം ആയിരക്കണക്കിന് ഭക്തരാണ് പുതുവർഷത്തിൽ അയ്യപ്പ ദർശനത്തിനായി എത്തികൊണ്ടിരിക്കുന്നത്. ചിങ്ങമാസ പൂജകൾക്കായി നടതുറക്കുന്ന അഞ്ച് ദിവസങ്ങളിലും ഉദയാസ്തമയപൂജ, കലശാഭിഷേകം, അഷ്ടാഭിഷേകം, പടിപൂജ,പുഷ്പാഭിഷേകം ,കളഭാഭിഷേകം, എന്നിവ ഉണ്ടായിരിക്കും. തുടർന്ന് പൂജകൾ പൂർത്തിയാക്കി 21 ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്‌ക്കും.സെപ്റ്റംബർ 6 ന് ഓണനാളുകളിലെ പൂജകൾക്കായി നട തുറക്കും.സെപ്റ്റംബർ 10 ന് വീണ്ടും നട അടയ്ക്കും.

Related Articles

Latest Articles