Friday, March 29, 2024
spot_img

സൊമാലിയയിലെ ഹോട്ടലിൽ ഭീകരാക്രമണം; നിരവധി പേർ കൊല്ലപ്പെട്ടു, ഏറ്റുമുട്ടൽ തുടർന്ന് ഭീകരരും സുരക്ഷാസേനയും

മൊഗാദിഷു: സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിൽ ഭീകരാക്രമണം. അൽ-ഷബാബ് ഭീകരരാണ് ആക്രമണം നടത്തിയത്. ഭീകര സംഘടനായ അൽ-ഖ്വായ്ദയുമായി ബന്ധമുള്ള സംഘടനയാണ് അൽ-ഷബാബ്. പ്രദേശത്തെ ഹയാത്ത് എന്ന ഹോട്ടലിൽ വെടിയുതിർത്തു കൊണ്ട് ഭീകരർ പ്രവേശിക്കുകയായിരുന്നു. ഹോട്ടലിൽ വലിയ തോതിൽ നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടാതെ ഹോട്ടലിനുള്ളിൽ നിന്നും സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായി പ്രദേശവാസികൾ പറഞ്ഞു.

ഹോട്ടലിനുള്ളിൽ ഇപ്പോഴും ഭീകരർ നിലയുറപ്പിച്ചിരിക്കുകയാണ്. സുരക്ഷാസേന സ്ഥലത്ത് എത്തിയെങ്കിലും ഹോട്ടലിനുള്ളിലേക്ക് പ്രവേശിക്കാൻ ഇവർക്കായിട്ടില്ല. ഇരുകൂട്ടരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ തുടരുകയാണ്. ഹോട്ടലിനുള്ളിൽ കുടുങ്ങിയവരെ സംബന്ധിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല. നിരവധി പേർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ 10 വർഷമായി സൊമാലിയൻ സർക്കാരിനെ വീഴ്ത്താൻ അൽ-ഷബാബ് ഭീകരർ പരിശ്രമിക്കുന്നുണ്ട്. ഈ വർഷം പ്രസിഡന്റ് ഹസൻ ഷെയ്ഖ് മുഹമ്മദ് ചുമതലയേറ്റ ശേഷം സൊമാലിയിലുണ്ടായ ആദ്യത്തെ വലിയ ആക്രമണമാണിത്.

Related Articles

Latest Articles