Friday, May 24, 2024
spot_img

കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണവേട്ട; മൂന്നേ മുക്കാൽ കിലോ സ്വർണ്ണവുമായി മലപ്പുറം, വയനാട് സ്വദേശികൾ അറസ്റ്റിൽ

കോഴിക്കോട്: വീണ്ടും വൻ സ്വർണ്ണവേട്ട. കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്തവാളത്തിൽ നാല് യാത്രക്കാരിൽ നിന്നായി മൂന്ന് കിലോ 869 ഗ്രാം സ്വർണ്ണ മിശ്രിതം ഡിആർഐയും കസ്റ്റംസും പിടികൂടി. ശരീരത്തിൽ ക്യാപ്‌സ്യൂളുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ഡിആർഐയും കസ്റ്റംസും സ്വർണ്ണം പിടിച്ചെടുത്തത്. ഡിആർഐയും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.

ഇന്ത്യൻ എക്‌സ്പ്രസ് വിമാനത്തിൽ അബുദാബിയിൽ നിന്ന് എത്തിയ മലപ്പുറം കൂരിയാട് സ്വദേശി മുജീബ് റഹ്മാൻ, ബഹ്‌റിനിൽ നിന്നും ഗൾഫ് എയറിലെത്തിയ മലപ്പുറം അമരമ്പലം സ്വദേശി സക്കീർ, വയനാട് അമ്പലവയൽ സ്വദേശി മുഹമ്മദ് ഫൈസൽ, മലപ്പുറം മഞ്ചേരി പുൽപറ്റ സ്വദേശി ഫൈസൽ എന്നിവരിൽ നിന്നാണ് സംഘം സ്വർണം പിടിച്ചെടുത്തത്. നാലുപേരും ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കൊണ്ടുവന്നത്. വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ സംശയം തോന്നി കസ്റ്റംസ് വിഭാഗം പരിശോധിച്ചപ്പോഴാണ് സ്വർണ്ണം കണ്ടെത്തിയത്.

Related Articles

Latest Articles