Sunday, May 5, 2024
spot_img

പൊലീസില്‍ ജോലി വാഗ്‌ദാനം, തട്ടിയത് ലക്ഷങ്ങള്‍ ; വ്യാജ സബ് ഇന്‍സ്‌പെക്‌ടറും വനിതാ കോണ്‍സ്റ്റബിളും അറസ്റ്റിൽ

ചണ്ഡീഗഢ്: പോലീസ് ജോലി വാഗ്‌ദാനം ചെയ്‌തു പണം തട്ടിയ സംഭവത്തിൽ വ്യാജ സബ് ഇന്‍സ്‌പെക്‌ടറും വനിതാ കോണ്‍സ്റ്റബിളും പിടിയില്‍. ഹരിയാനയിലെ അംബാല സ്വദേശിയായ തേജേന്ദര്‍ സിംഗ്, ദേരാബസ്സി സ്വദേശിനി എന്നിവരാണ് അറസ്റ്റിലായത്.

പോലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. പട്രോളിങ്ങിനിടെ ചണ്ഡീഗഡ് നമ്പറിലുള്ള ടൊയോട്ട കൊറോളയില്‍ പൊലീസ് യൂണിഫോമില്‍ രണ്ടു പേര്‍ ഉണ്ടെന്ന് വിവരം ലഭിക്കുകയായിരുന്നു.

ഇതേതുടർന്ന് ഗുരുദ്വാര സാഹിബിന് സമീപം തടഞ്ഞ വാഹനത്തില്‍ ഡ്രൈവര്‍ ചണ്ഡീഗഡ് പോലീസ് സബ് ഇന്‍സ്‌പെക്‌ടറുടെ യൂണിഫോം ധരിച്ചിരുന്നു. കൂടാതെ ഇയാൾക്കൊപ്പം ഒരു കോണ്‍സ്റ്റബിള്‍ യൂണിഫോമില്‍ ഒരു സ്ത്രീയുമുണ്ടായിരുന്നു. ചോദ്യം ചെയ്യലില്‍ ഇരുവരും തങ്ങള്‍ പൊലീസ് ജീവനക്കാരാണെന്ന് അവകാശപ്പെട്ട് തിരിച്ചറിയല്‍ കാര്‍ഡും കാണിച്ചു.

ഇതിനു പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരുടെയും തിരിച്ചറിയല്‍ കാര്‍ഡുകള്‍ വ്യാജമാണെന്ന് കണ്ടെത്തി. ചണ്ഡീഗഢ് പൊലീസില്‍ റിക്രൂട്ട്‌മെന്റ് നല്‍കാമെന്ന പേരില്‍ പ്രതികള്‍ ലക്ഷങ്ങള്‍ തട്ടിയതായി ചോദ്യം ചെയ്യലില്‍ തെളിഞ്ഞു.പൊലീസ് തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെ നിരവധി വ്യാജരേഖകള്‍ ഇവരില്‍ നിന്നും കണ്ടെടുത്തു. സംഭവത്തിൽ പ്രതികളെ കസ്റ്റഡിയിലെടുത്ത് തുടര്‍നടപടികള്‍ ആരംഭിച്ചു.

 

 

 

Related Articles

Latest Articles