Monday, May 6, 2024
spot_img

”മലദ്വാര്‍” ഗോള്‍ഡ് തുടര്‍ക്കഥയാകുന്നു; ഇത്തവണ പിടികൂടിയത് ഒരു കോടിയിലധികം രൂപയുടെ സ്വർണ്ണം

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട. വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച ഒരു കോടിയിലധികം രൂപ വില വരുന്ന സ്വർണ്ണം പിടികൂടി. 1 കോടി 32 ലക്ഷം രൂപയുടെ 2596 ഗ്രാം സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്.

ഇൻഡിഗോ വിമാനത്തിൽ ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശികളായ നിഷാദ്, സക്കീർ എന്നിവരിൽ നിന്നാണ് സ്വർണ്ണം കണ്ടെടുത്തത്. ഈ വര്‍ഷം മാത്രം ഇത്തരത്തില്‍ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണ് വിമാനത്താവളത്തില്‍ നിന്ന് പല തവണകളായി പിടികൂടിയത്.

Related Articles

Latest Articles