Monday, January 5, 2026

സ്വര്‍ണ മിശ്രിതവും വിദേശ കറന്‍സിയും കടത്താന്‍ ശ്രമം; പ്രതി പിടിയിൽ

കോഴിക്കോട് വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണ മിശ്രിതവും വിദേശ കറന്‍സിയും കടത്താന്‍ ശ്രമം. 1.03 കിലോഗ്രാം സ്വര്‍ണ മിശ്രിതവും 8 ലക്ഷം ഇന്ത്യന്‍ രൂപയ്ക്കു തുല്യമായ വിദേശ കറന്‍സിയുമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.

ദുബായില്‍നിന്നെത്തിയ കാസര്‍കോട് സ്വദേശിയില്‍ നിന്ന് 427 ഗ്രാം സ്വര്‍ണമിശ്രിതവും ഷാര്‍ജയില്‍ നിന്നെത്തിയ കുറ്റ്യാടി സ്വദേശിയില്‍ നിന്ന് 603ഗ്രാം സ്വര്‍ണ മിശ്രിതവും കണ്ടെത്തി. ശരീരത്തില്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.

ഷാര്‍ജയിലേക്കു പോകാനെത്തിയ കൊയിലാണ്ടി സ്വദേശിയില്‍നിന്നാണ് ഏകദേശം 8 ലക്ഷം ഇന്ത്യന്‍ രൂപയ്ക്കു തുല്യമായ വിദേശ കറന്‍സി പിടിച്ചെടുത്തത്.

Related Articles

Latest Articles