Sunday, May 12, 2024
spot_img

സ്വർണ്ണാഭരണ പ്രേമികളുടെ നെഞ്ചിടിപ്പേറ്റി സർവ്വകാല റെക്കോർഡിൽ സ്വർണ്ണവില; പവന് 45000!

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ. ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വർദ്ധിച്ച്,ഗ്രാമിന് 5625 രൂപയും പവന് 45000 രൂപയുമായി. അന്താരാഷ്ട്ര സ്വർണ്ണവിലയിൽ ഉണ്ടായ വർദ്ധനവാണ് സംസ്ഥാനത്തും സ്വർണ്ണവില ഉയരാനുള്ള കാരണം.

അന്താരാഷ്ട്ര സ്വർണ്ണവില 2021 ഡോളറായി. ഈ നില തുടർന്നാൽ സംസ്ഥാനത്ത് സ്വർണ്ണവില സർവകാല റെക്കോർഡിലേക്ക് കുതിക്കും.

Related Articles

Latest Articles