Saturday, April 27, 2024
spot_img

സ്വർണ്ണ വില ചരിത്രത്തിലാദ്യമായി പവന് 50,000 കടന്നു ! കഴിഞ്ഞ 10 വർഷംകൊണ്ട് സ്വർണ്ണ വിലയിലുണ്ടായത് മുപ്പതിനായിരത്തോളം രൂപയുടെ വർധന!

വീണ്ടും റെക്കോർഡ് ഭേദിച്ച് സ്വർണ്ണവില. ഇന്ന് പവന് 1040 രൂപ വർദ്ധിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിലേക്ക് ഉയർന്നു. ഇതാദ്യമായാണ് പവൻ 50,000 കടക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണ വില 2,234 ഡോളറാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 50,400 രൂപയാണ്. പണിക്കൂലിയടക്കം ആഭരണത്തിന്റെ രൂപത്തിൽ ഒരുഗ്രാം വാങ്ങുമ്പോൾ ഇത് ഉയരും. ഒരു പവൻ സ്വർണാഭരണം ആയി ഇന്ന് വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലി, നികുതി ഹാൾമാർക്കിങ് ചാർജസ് ഉൾപ്പെടെ 55,000 രൂപയ്ക്ക് അടുത്ത് നൽകണം

മൂന്ന് ദിവസംകൊണ്ട് മാത്രം 1,400 രൂപയുടെ വർധനയാണ് സംഭവിച്ചിരിക്കുന്നത്. ഗ്രാമിന് 130 രൂപ വർദ്ധിച്ച് 6,300 രൂപയായി. മുപ്പതിനായിരത്തോളം രൂപയുടെ വർധനവാണ് കഴിഞ്ഞ 10 വർഷംകൊണ്ട് സ്വർണ്ണ വിലയിലുണ്ടായിരിക്കുന്നത്. 2015 ൽ അന്താരാഷ്ട്ര സ്വർണ്ണവില 1.300 ഡോളറിലും, പവൻ വില 21,200 രൂപയിലു൦ ആയിരുന്നു. ഈ വർഷം ഫെഡറൽ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് സ്വർണ വിലയിലെ കുതിപ്പിന് കാരണമായായത്. വില വർധനവ് സാധാരണക്കാരെ സ്വർണ്ണത്തിൽ നിന്നകറ്റുമോ എന്ന ആശങ്കയിലാണ് സ്വർണ്ണ വ്യാപാരികൾ.

Related Articles

Latest Articles