Sunday, May 5, 2024
spot_img

മാറ്റമില്ലാതെ സ്വർണ്ണവില! ഇന്നത്തെ നിരക്ക് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നു. 22 കാരറ്റ് സ്വർണ്ണത്തിന് കഴിഞ്ഞ ദിവസം ഒരു ഗ്രാമിന് രേഖപ്പെടുത്തിയ 5470 രൂപയിലാണ് ഇന്നും സ്വർണ്ണവില തുടരുന്നത്. ഒരു പവന് രേഖപ്പെടുത്തിയത് 43760 രൂപയുമാണ്. കഴിഞ്ഞ ദിവസം സ്വർണ്ണത്തിന് 20 രൂപ വർദ്ധിച്ചിരുന്നു. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 4545 രൂപയുമാണ്.

മാർച്ച് 18നാണ് സ്വർണ്ണം സർവകാല റെക്കോർഡ് തൊടുന്നത്. അന്ന് 5530 രൂപയായിരുന്നു ഗ്രാമിന് വില. 44,240 രൂപയായിരുന്നു ഒരു പവൻ സ്വർണ്ണത്തിന്റെ വില.

സംസ്ഥാനത്ത് ഇന്നും വെള്ളിയുടെ വിലയിൽ മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 76 രൂപയാണ്. കഴിഞ്ഞ വാരാന്ത്യത്തിൽ വെള്ളിയുടെ വിലയിൽ രണ്ട് രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. വിപണി വില 90  രൂപയാണ്

Related Articles

Latest Articles