Sunday, May 5, 2024
spot_img

സംസ്ഥാനത്ത് വീണ്ടും ഉയർന്ന് സ്വർണവില; ഒറ്റ ദിവസംകൊണ്ട് കൂടിയത് 480 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവില പരിഷ്കരിച്ചു. ഇന്ന് രാവിലെ സ്വർണവില ഉയർന്നിരുന്നു, വീണ്ടും ഉച്ചയ്ക്ക് സ്വർണവില ഉയർത്തിയിരിക്കുകയാണ് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയയേഷൻ. 200 രൂപയുടെ വർധനവാണ് വീണ്ടും ഉണ്ടായത്. രാവിലെ ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില ഇതോടെ 38,200 രൂപയായി.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്നലെ 20 രൂപ കുറഞ്ഞിരുന്നു.എന്നാൽ ഇന്ന് രാവിലെ 35 രൂപ ഉയർന്നു. ഉച്ചയ്ക്ക് വീണ്ടും 25 രൂപ ഉയർന്നിരിക്കുകയാണ്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4750 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും വീണ്ടും ഉയർന്നു. ഇന്ന് രാവിലെ 30 രൂപ ഉയർന്നിരുന്നു. ഉച്ചയ്ക്ക് വീണ്ടും 20 രൂപയുടെ വർദ്ധനവ് ഉണ്ടായിരിക്കുകയാണ് ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3945 രൂപയാണ്.

Related Articles

Latest Articles