Wednesday, December 31, 2025

സ്വര്‍ണ വിലയിൽ വീണ്ടും കുറവ്; സംസ്ഥാനത്ത് പവന് കുറഞ്ഞത് 160 രൂപ

തിരുവനന്തപുരം: സ്വര്‍ണ വില വീണ്ടും കുറഞ്ഞു. സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ആകെ വിപണി വില 37,600 രൂപയായി. കഴിഞ്ഞ ഒരാഴ്ചക്കിടെ ഏകദേശം 1600ത്തോളം രൂപയുടെ കുറവാണ് സ്വര്‍ണത്തിനുണ്ടായത്.

20 രൂപ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് കുറഞ്ഞതോടെ ഗ്രാമിന് വില 4,700 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞിരുന്നു. 15 കുറഞ്ഞതോടെ ഗ്രാമിന് വില 3,885 ആയി.

അതേസമയം, അക്ഷയ തൃതീയ ദിനമായ ചൊവ്വാഴ്ച സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. അന്താരാഷ്‌ട്ര വിപണിയിലെ വില വ്യതിയാനവും ആഭ്യന്തര വിപണിയിലെ ഏറ്റവും ഉയര്‍ന്ന ഏകദിന വില്‍പന ദിനമായ അക്ഷയ തൃതീയ ആഘോഷം നടന്നതിനാലാണ് സ്വര്‍ണവില ഇടിഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം.

Related Articles

Latest Articles