Thursday, October 1, 2026

നെടുമ്പാശേരിയിൽ വീണ്ടും സ്വർണ്ണവേട്ട; ഇത്തവണ പിടിച്ചത് കാർഗോയിലൂടെ കൊണ്ടുവന്ന സ്വർണം

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണം പിടികൂടി. കാർഗോയിലൂടെ കടത്താൻ ശ്രമിച്ച സ്വർണമാണ് എയർ കസ്റ്റംസ് വിഭാഗം പിടികൂടിയത്.

വേദനസംഹാരി ബാമുകളുടെ അടപ്പിനുള്ളിലും ചൂരിദാറിനുള്ളിലും പാളികളാക്കി ഒട്ടിച്ച നിലയിലായിരുന്നു സ്വർണം. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ദിവസം ദുബായിൽ നിന്നു വന്ന ആലപ്പുഴ സ്വദേശിയിൽ നിന്ന് പേസ്റ്റ് രൂപത്തിലാക്കി കടത്തുകയായിരുന്ന 90 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയിരുന്നു.

Related Articles

Latest Articles