Friday, May 17, 2024
spot_img

എം 80 യുഗത്തിന് വിട !ഇരുചക്രവാഹന ലൈൻസൻസ് എടുക്കാൻ ഇനി 95 സിസിയിൽ കുറയാത്ത കാൽപാദം ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സംവിധാനമുള്ള ഇരുചക്രവാഹനം തന്നെ വേണം! പരിഷ്‌കാരം മെയ് ഒന്ന് മുതൽ

സംസ്ഥാനത്ത് പരിഷ്‌കരിച്ച മോട്ടർവാഹന ചട്ടങ്ങൾ നിലവിൽ വരുന്നതോടെ ഇരുചക്രവാഹന ലൈൻസൻസ് എടുക്കാൻ ഉപയോഗിക്കുന്ന എം 80 സ്‌കൂട്ടറുകൾ ഡ്രൈവിംഗ് ടെസ്റ്റുകളിൽ നിന്ന് പുറത്താകും. ‘മോട്ടർ സൈക്കിൾ വിത്ത് ഗിയർ’ വിഭാഗത്തിലെ ലൈസൻസ് ടെസ്റ്റിന് കാൽപാദം ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സംവിധാനമുള്ള ഇരുചക്രവാഹനം തന്നെ വേണം. കൂടാതെ എൻജിൻ കപ്പാസിറ്റി 95 സിസിയിൽ കുറയാനും പാടില്ല. ഇതോടെയാണ് എം 80 സ്‌കൂട്ടറുകൾക്ക് പുറത്തേക്കുള്ള വഴി തുറക്കുന്നത്. 75 സിസി മാത്രമാണ് എം 80സ്‌കൂട്ടറുകളുടെ എൻജിൻ കപ്പാസിറ്റി. ഇതിന്റെ ഗിയർ സിസ്റ്റം കൈയ്യിലാണ് വരുന്നത്.

പരിഷ്കാര പ്രകാരം ഇനി ലൈറ്റ് മോട്ടർവെഹിക്കിൾ ടെസ്റ്റിന് ഓട്ടമാറ്റിക് കാറുകളും ഇലക്ട്രിക് കാറുകളും ഉപയോഗിക്കാനാവില്ല. ഗിയറുള്ള വാഹനം തന്നെ വേണം ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കണം. ലൈറ്റ് മോട്ടർ വെഹിക്കിൾ വിഭാഗത്തിൽ ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് 15 വർഷത്തിൽ അധികം പഴക്കം പാടില്ല എന്നും പുതിയ നിയമത്തിലുണ്ട്. ഇപ്പോൾ ഡ്രൈവിങ് സ്കൂൾ ലൈസൻസി ചേർത്തിട്ടുള്ള 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ മേയ് ഒന്നിനു മുൻപായി നീക്കം ചെയ്യണം. ഇതിന് പകരം 15 വർഷത്തിൽ താഴെ പഴക്കമുള്ള വാഹനങ്ങൾ ലൈസൻസിൽ ചേർക്കണം. ഇതോടെ 2009 ന് ശേഷം റജിസ്റ്റർ ചെയ്ത വാഹനങ്ങൾ മാത്രമായിരിക്കും ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കാൻ സാധിക്കുക.

Related Articles

Latest Articles